Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ലയിൽ ആറുപേർക്ക്​...

ജില്ലയിൽ ആറുപേർക്ക്​ കൂടി കോവിഡ്​

text_fields
bookmark_border
ആശുപത്രിയിൽ ചികിത്സയിലുള്ളവർ 39 ആലപ്പുഴ: ജില്ലയിൽ ഞായറാഴ്ച ആറുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേർ വിദേശത്തുനിന്നും നാലുപേർ മറ്റ് സംസ്ഥാനങ്ങളിൽനിന്നും വന്നവരാണ്. മാലദ്വീപിൽനിന്ന് കപ്പൽ മാർഗം മേയ് 17ന് കൊച്ചിയിലെത്തിയ യുവാവ്, 29ന് അബൂദബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ 52കാരൻ എന്നിവരാണ് വിദേശത്തുനിന്ന് വന്ന കോവിഡ് ബാധിതർ. ഇരുവരും ചെങ്ങന്നൂർ താലൂക്ക് സ്വദേശികളാണ്. മാലദ്വീപിൽനിന്നെത്തിയ യുവാവ് ചേർത്തല കോവിഡ് കെയർ സൻെററിൽ നിരീക്ഷണത്തിലായിരുന്നു. അബൂദബിയിൽനിന്നെത്തിയ വ്യക്തിക്ക് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് വിമാനത്താവളത്തിൽനിന്ന് നേരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം സ്ഥിരീകരിച്ച മൈസൂരുവിൽനിന്ന് 29ന് സ്വകാര്യ വാഹനത്തിലെത്തിയ ചേർത്തല സ്വദേശിയായ യുവാവും രാജസ്ഥാനിൽനിന്ന് 28ന് ട്രെയിനിൽ കൊച്ചിയിലെത്തിയ ചേർത്തല സ്വദേശിയായ 60കാരനും ഹോം ക്വാറൻറീനിലായിരുന്നു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് 60കാരനെ ശനിയാഴ്ച മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പുണെയിൽനിന്ന് സ്വകാര്യ വാഹനത്തിൽ 26ന് എത്തിയ യുവാവ്, ഡൽഹിയിൽനിന്ന് 25ന് സ്വകാര്യ വാഹനത്തിൽ എത്തിയ യുവാവ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂർ താലൂക്ക് സ്വദേശികളായ ഇരുവരും ഹോം ക്വാറൻറീനിലായിരുന്നു. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ തിരുവനന്തപുരം ജനറൽ ആശുപതിയിലും രണ്ടുപേർ ഹരിപ്പാട് താലൂക്ക് ആശുപതിയിലും മൂന്നുപേർ വണ്ടാനം മെഡിക്കൽ കോളജിലുമാണ് പ്രവേശിപ്പിക്കപ്പെട്ടത്. ഇതോടെ നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 39 ആയി. ഏഴുപേർ ജില്ലയിൽ രോഗമുക്തരായിരുന്നു. ഫെബ്രുവരി രണ്ട് മുതൽ ജില്ലയിൽ ആകെ രോഗബാധിതരുടെ എണ്ണം 47 ആണ്. കോവിഡ് ബാധിതനായ ഒരാൾ മരിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story