Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2020 5:02 AM IST Updated On
date_range 24 May 2020 5:02 AM ISTചന്തത്തോടിെൻറ മണ്ണുനീക്കം തുടങ്ങി
text_fieldsbookmark_border
ചന്തത്തോടിൻെറ മണ്ണുനീക്കം തുടങ്ങി കൂത്താട്ടുകുളം: കേരള ലാൻഡ് െഡവലപ്മൻെറ് കോർപറേഷൻ ആർ.ഐ.ഡി.എഫ് 22 പദ്ധതി പ്രകാരം കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ ചന്തത്തോടിൻെറ മേനാമറ്റം ഭാഗത്തെ മണ്ണ് നീക്കം ചെയ്യുന്ന പദ്ധതി നഗരസഭ ചെയർമാൻ റോയി എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൻ വിജയ ശിവൻ, സ്ഥിരം സമിതി ചെയർമാൻമാരായ സി.എൻ. പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, വാർഡ് കൗൺസിലർ ലിനു മാത്യു തുടങ്ങിയവർ പങ്കെടുത്തു. നഗരസഭയിൽ ശ്രീധരീയം ഭാഗത്ത് ടെൻഡർ ചെയ്ത കെ.എൽ.ഡി.സിയുടെ വർക്കിൻെറ ടെൻഡർ സേവിങ് ആയ 46.719 ലക്ഷം രൂപ ഉപയോഗിച്ച് ചന്തത്തോടിൻെറ മേനാമറ്റം ഭാഗത്ത് 358 മീറ്റർ നീളം തോട് ആഴം കൂട്ടൽ 578 മീറ്റർ നീളത്തിൽ സംരക്ഷണഭിത്തി നിർമാണം എന്നിവക്ക് നഗരസഭ ചെയർമാൻെറ അപേക്ഷപ്രകാരം ഉത്തരവായിട്ടുണ്ട്. ഒന്നര മാസത്തിനുള്ളിൽ ഈ വർക്ക് ടെൻഡർ ചെയ്യുന്നതാണ്. അതേസമയം, നബാർഡ് ചന്തത്തോടിൻെറ നവീകരണത്തിന് അനുവദിച്ച 1.58 കോടി രൂപയുടെ വർക്ക് പരാതി നൽകി വൈകിപ്പിച്ച ചെയർമാൻ ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ നടത്തിയ നാടകമാണ് കെ.എൽ.ഡി.സിയുടെ 40,000 രൂപയുടെ ശനിയാഴ്ച ആരംഭിച്ച ചളി നീക്കൽ പ്രവൃത്തിയെന്ന് മുൻ ചെയർമാൻ പ്രിൻസ് പോൾ ജോൺ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story