Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ നിൽപ് സമരം

പ്രതിഷേധ നിൽപ് സമരം

text_fields
bookmark_border
കാലടി: മദ്യശാലകൾ തുറക്കരുത്, കുടുംബങ്ങൾ തകർക്കരുത് എന്ന ആവശ്യവുമായി മദ്യവിരുദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കാഞ്ഞൂരിൽ പ്രതിഷേധ നിൽപ് സമരം നടത്തി. കെ.സി.ബി.സി മദ്യവിരുദ്ധ സമിതി അതിരൂപത എക്സിക്യൂട്ടിവ് അംഗം ജോർജ് ഇമ്മാനുവൽ ഓണാട്ട്, മദ്യനിരോധന സമിതി പ്രസിഡൻറ് റോയി പടയാട്ടി, കേരള ശാന്തിസമിതി പ്രവർത്തക കുഞ്ഞമ്മ ജോർജ്, ഇടശ്ശേരി ജോർജ് തുടങ്ങിയവർ നേതൃത്വം നൽകി. യൂട്യൂബ് പിന്തുടർന്ന് ചാരായം വാറ്റിയ രണ്ട് യുവാക്കൾ അറസ്റ്റിൽ കാലടി: യൂട്യൂബിൽനിന്ന് ചാരായം വാറ്റുന്ന വിഡിയോ ഡൗൺലോഡ് ചെയ്തു ചാരായം വാറ്റുന്നതിന് ഒരുക്കിയ 50 ലിറ്റർ വാഷും അനുബന്ധ ഉപകരണങ്ങളുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. നീലീശ്വരം കൊറ്റമം തളിയൻ വീട്ടിൽ ടിേൻറാ ജോസ (32), തളിയൻ വീടിൽ ഷിനോയ് (32) എന്നിവരാണ് പൊലീസ് പിടിയിലായത്. വെള്ളിയാഴ്ച വൈകീട്ട് കൊറ്റമം പള്ളിക്കടവിന് ചേർന്നുള്ള പെരിയാർ തീരെത്ത കുറ്റിക്കാട്ടിൽ വാറ്റുപകരണങ്ങൾെകാണ്ട് ചാരായം വാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഒന്നാം പ്രതിയായ ടിേൻറാ ജോസഫ് കാലടി സ്റ്റേഷനിലെ ഗുണ്ടലിസ്റ്റിൽപെട്ട ആളും നിരവധി കേസിൽ പ്രതിയുമാെണന്ന് പൊലീസ് പറഞ്ഞു. രണ്ടാം പ്രതി ഷിനോയ് ഇംഗ്ലണ്ടിൽ ജോലിയുള്ളയാളും ലോക്ഡൗണിന് മുമ്പ് ലീവിന് വന്നതിന് ശേഷം തിരികെ പോകാതെ ഇവിടെപെട്ട ആളുമാണ്. പെരിയാറിൻെറ തീരെത്ത കുളിക്കടവിന് സമീപത്തെ കുറ്റിക്കാടാണ് പ്രതികൾ വാറ്റാനുള്ള സ്ഥലമായി തെരഞ്ഞെടുത്തത്. സി.ഐ എം.ബി. ലത്തീഫിൻെറ നേതൃത്വത്തിൽ എസ്.ഐമാരായ ജയിംസ് മാത്യു, എം.എൻ. സുരേഷ്, എ.എസ്.ഐ എസ്. ഷിജു, സി.പി.ഒമാരായ സജിത്ത് കുമാർ, വി.പി. വിൽസൻ, സെബാസ്റ്റ്യൻ, അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story