Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവന്ദേ ഭാരത്: ശനിയാഴ്ച...

വന്ദേ ഭാരത്: ശനിയാഴ്ച രണ്ട് വിമാനം എത്തി

text_fields
bookmark_border
നെടുമ്പാശ്ശേരി: വന്ദേ ഭാരത് ദൗത്യത്തിൻെറ ഭാഗമായി പ്രവാസികളുമായി രണ്ട് വിമാനം ശനിയാഴ്ച കൊച്ചിയിലെത്തി. എയർ ഇന്ത്യ എക്‌സ്പ്രസിൻെറ മസ്‌കത്ത്-കൊച്ചി, സിംഗപ്പൂർ-കൊച്ചി വിമാനങ്ങളാണ് വിദേശത്ത് കുടുങ്ങിയ പ്രവാസികളുമായി കൊച്ചിയിലെത്തിയത്. രണ്ട് വിമാനത്തിലുമായി മൊത്തം 362 പേർ നാടണഞ്ഞു. ആദ്യമെത്തിയ മസ്‌കത്ത്-കൊച്ചി വിമാനത്തിൽ അഞ്ച് കുട്ടികളടക്കം 182 പേരും രണ്ടാമതെത്തിയ സിംഗപ്പൂർ-കൊച്ചി വിമാനത്തിൽ മൂന്ന് കുട്ടികളടക്കം 180 പേരുമാണ് ഉണ്ടായിരുന്നത്. ശനിയാഴ്ചയോടുകൂടി എയർ ഇന്ത്യ എക്‌സ്പ്രസിൻെറ രണ്ടാംഘട്ട ദൗത്യം പൂർത്തിയായി. ഇനി എയർ ഇന്ത്യ സർവിസുകളാണ് ബാക്കിയുള്ളത്. ഞായറാഴ്ച കൊച്ചിയിലേക്ക് സർവിസ് ഇല്ല. തിങ്കളാഴ്ച സാൻഫ്രാൻസിസ്‌കോ-ഡൽഹി-കൊച്ചി വിമാനം രാവിലെ എട്ടരക്ക് എത്തും. ശനിയാഴ്ച കേരളത്തിൽനിന്നുമുള്ള മെഡിക്കൽ സംഘത്തെ കൊണ്ടുപോകാൻ സൗദി എയർലൈൻസ് വിമാനം കൊച്ചിയിലെത്തി. 212 പേരുമായി വിമാനം റിയാദിലേക്ക് പോയി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story