Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2020 5:01 AM IST Updated On
date_range 10 May 2020 5:01 AM IST17ാം രാവിൽ നോമ്പ് കഞ്ഞിയുമായി മുഹമ്മദ് റാഫി
text_fieldsbookmark_border
മാന്നാർ: റമദാനിൽ മാന്നാർ നിവാസികൾക്ക് നോമ്പ് തുറക്ക് ഒഴിവാക്കാൻ കഴിയാത്ത വിഭവമായിരുന്നു മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിൽനിന്നും വിതരണം ചെയ്തിരുന്ന ഔഷധക്കൂട്ട് ചേർന്ന നോമ്പ് കഞ്ഞി. ലോക്ഡൗണിൽ ആരാധനാലയങ്ങൾ അടക്കപ്പെട്ടപ്പോൾ മാന്നാറിന് നഷ്ടമായത് പതിറ്റാണ്ടുകളായി തലമുറകളിലൂടെ പകർന്ന് കിട്ടിയ രുചിപ്പെരുമ കൂടിയായിരുന്നു. മാന്നാർ പുത്തൻ പള്ളിയിൽ വർഷങ്ങളായി നോമ്പ് കഞ്ഞി തയാറാക്കൽ ദൗത്യം ഏറ്റെടുത്തിരിക്കുന്ന മുഹമ്മദ് റാഫി ഇത്തവണ നോമ്പ് കഞ്ഞി തയാർ ചെയ്ത് നൽകാത്തതിൻെറ വേദനയിലായിരുന്നു. വിശ്വാസികൾ പുണ്യദിനമായി കരുതുന്ന റമദാനിലെ പതിനേഴാം രാവായ ശനിയാഴ്ച തൻെറ വീട്ടിൽ തന്നെ നോമ്പ് കഞ്ഞി തയാറാക്കി വിതരണം ചെയ്താണ് മുഹമ്മദ് റാഫി അതിന് പരിഹാരം കണ്ടത്. മാന്നാർ കുരട്ടിശ്ശേരി ആലുമ്മൂട്ടിൽ പരേതനായ സെയ്ത് മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് റാഫിക്ക് (48) തൻെറ പിതാവിൽനിന്നും പകർന്ന് കിട്ടിയതാണ് നോമ്പ് കഞ്ഞിയുടെ ഔഷധക്കൂട്ട്. കാറ്ററിങ് ജോലിയും പെയിൻറിങ്ങുമായി കഴിഞ്ഞിരുന്ന മുഹമ്മദ് റാഫി ലോക്ഡൗണിൽപെട്ട് തൊഴിലില്ലാതെ വീട്ടിൽ ഇരിക്കുമ്പോഴാണ് തന്നെക്കൊണ്ട് കഴിയുന്ന പോലെ നോമ്പ് കഞ്ഞി വിതരണം ചെയ്യാൻ മുന്നിട്ടിറങ്ങിയത്. സഹായത്തിനായി സഹോദരൻ മാഹീനും കൂട്ടായെത്തി. റമദാനിലെ മറ്റൊരു പുണ്യദിനമായ ഇരുപത്തിയേഴാം രാവിലും നോമ്പ് കഞ്ഞി വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് റാഫിയും കുടുംബവും. ഷംലയാണ് മുഹമ്മദ് റാഫിയുടെ ഭാര്യ. മകൾ റഷീദ. യൂത്ത് കോൺഗ്രസ് ധർണ വെണ്മണി: കോവിഡ് കാലത്ത് വൈദ്യുതി ചാർജ് ഈടാക്കുന്നതിൽ പ്രതിഷേധിച്ചും വരുമാനം നഷ്ടപ്പെട്ട ആളുകൾക്ക് ബിൽ അടക്കാൻ സാവകാശം നൽകണമെന്ന് ആവശ്യപ്പെട്ടും യൂനിറ്റിന് 3.5 രൂപ എന്ന കണക്കിന് സ്ലാബുകൾ പുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് വെണ്മണി മണ്ഡലം കമ്മിറ്റി വെണ്മണി സെക്ഷൻ ഓഫിസിന് മുന്നിൽ ധർണ നടത്തി. ഷെമീം റാവുത്തറുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പ്രകടനത്തിന് ശേഷം യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. ലെജുകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോർജി കൊച്ചുകളീക്കൽ അധ്യക്ഷത വഹിച്ചു. ലിബു മണപ്പാട്ടിൽ, രാഹുൽ, ജേക്കബ് കുറ്റിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story