Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരം കടപുഴകി വീണ് വീട്...

മരം കടപുഴകി വീണ് വീട് തകർന്നു

text_fields
bookmark_border
പള്ളുരുത്തി: ശക്തമായ മഴയിലും കാറ്റിലും വൻമരം കടപുഴകി വീണ് ഓടിട്ട വീട് പൂർണമായി തകർന്നു. പെരുമ്പടപ്പ് കോയിക്കര വീട്ടിൽ ബാബുരാജിൻെറ വീടാണ് തകർന്നത്. നാലു മുറിയും വരാന്തയുമുള്ള ഓട് മേഞ്ഞ വീടിൻെറ മധ്യഭാഗത്താണ് വലിയ പുളിമരം വീണത്. ഈ സമയം ബാബുരാജ് വരാന്തയിലായിരുന്നു. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാൽ അപകടം ഒഴിവായി. ബാബുരാജ് ഒറ്റക്കാണ് താമസിക്കുന്നത്. ഗൃഹോപകരണങ്ങളും തകർന്നു. വീട് പൂർണ്ണമായി തകർന്നതോടെ സമീപവാസിയുടെ വീട്ടിലാണ് ബാബുരാജ് കഴിയുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story