Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:02 AM IST Updated On
date_range 9 May 2020 5:02 AM ISTആശുപത്രിയിൽ കോവിഡ് വിസ്ക് ഉപകരണം ലഭ്യമാക്കി
text_fieldsbookmark_border
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ കോവിഡ് 19 സ്രവ പരിശോധനക്ക് കോവിഡ് വിസ്ക് ഉപകരണം ലഭ്യമായി. ആലപ്പുഴ എസ്.ഡി.വി സെൻട്രൽ സ്കൂളിലെ പൂർവ വിദ്യാർഥികളാണ് ആശുപത്രിക്കായി 40,000 രൂപ വിലവരുന്ന ഉപകരണം സൗജന്യമായി നൽകിയത്. സ്കൂൾ അലുമ്നി അസോസിയേഷൻ പ്രസിഡൻറ് ഡോ. മനോജ് വേണുഗോപാലിൽനിന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ.വി. രാംലാൽ ഉപകരണം ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്തംഗം യു.എം. കബീർ, വൈസ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ്, ആർ.എം.ഒ ഡോ. നോനാം ചെല്ലപ്പൻ, ഡോ. ടി.കെ. സുമ, അസോസിയേഷൻ വൈസ് പ്രസിഡൻറ് ആർ. രാജ് മോഹൻ, ട്രഷറർ സബിത തുടങ്ങിയവർ പങ്കെടുത്തു. ധർണയിൽ മറനീക്കി യൂത്തുകോൺഗ്രസിലെ പിണക്കം മാന്നാർ: സംഘടന തലത്തിൽ ദുർബലമായ അവസ്ഥയിലും യൂത്ത് കോൺഗ്രസിൽ ഗ്രൂപ്പുപോര് പരസ്യമായി. കെ.എസ്.ഇ.ബി ഓഫിസിന് മുന്നിൽ വെള്ളിയാഴ്ച നടന്ന ധർണയിലാണ് പ്രശ്നങ്ങൾ ഉടലെടുത്തത്. ജില്ല കമ്മിറ്റി തിരുമാനപ്രകാരം ചെന്നിത്തലയിൽ ജില്ല സെക്രട്ടറി ലീജ ഹരിദാസാണ് ഉദ്ഘാടനം നിർവഹിക്കേണ്ടത്. എന്നാൽ, ഐ ഗ്രൂപ് ജില്ല സെക്രട്ടറി സതീഷ് ബുധനൂരിനെ കൊണ്ട് ഉദ്ഘാടനം ചെയ്തു. തുടർന്ന് സംസ്ഥാന വക്താവായി നടക്കുന്ന ലിബിൻ ഉദ്ഘാടനം ചെയ്തുവെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി എ ഗ്രൂപ് ആരോപിച്ചു. നടപടിയിൽ പ്രതിഷേധിച്ച് ലീജ ഹരിദാസിൻെറ നേതൃത്വത്തിൽ വീണ്ടും ധർണ നടത്തി. മാന്നാറിൽ ധർണ മണ്ഡലം കമ്മിറ്റി കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൽ ലത്തീഫിനെ കൊണ്ട് ഉദ്ഘാടനം ചെയ്യാനിരിക്കെ മാന്നാർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാധേഷ് കണ്ണനൂരും ജില്ല സെക്രട്ടറി സതീഷും ഇവിടേക്ക് എത്തിയതോടെ രണ്ടു വിഭാഗങ്ങൾ തമ്മിൽ തർക്കമായി. ഇതോടെ 'എ' വിഭാഗം ധർണയിൽ വിട്ടുനിന്നു. കഞ്ഞിക്കുഴിയിൽ രണ്ടാംഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് തുടക്കം ആലപ്പുഴ: കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിൻെറ രണ്ടാംഘട്ട കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശനിയാഴ്ച തുടക്കമാകും. ബ്ലോക്ക് പഞ്ചായത്തില്‍ ഉച്ചക്ക് 12ന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടാംഘട്ടമായി ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള സുരക്ഷ സാമഗ്രികളാണ് വിതരണം ചെയ്യുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തിൻെറ 13 ഡിവിഷനുകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രതിനിധികള്‍ക്ക് കിറ്റ് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story