Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2020 5:02 AM IST Updated On
date_range 9 May 2020 5:02 AM ISTപൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു
text_fieldsbookmark_border
(APD ranju 35) കറ്റാനം: ഭർത്താവുമായി പിണങ്ങി ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. കറ്റാനം ഭരണിക്കാവ് നടുവിലെമുറി കറുകത്തറ വടക്കതിൽ രഞ്ജുവാണ് (35) മരിച്ചത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി രഞ്ജുവിൻെറ വീട്ടിലായിരുന്നു സംഭവം. ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. ഭർത്താവുമായി പിണങ്ങി രണ്ടുമാസത്തിലേറെയായി രഞ്ജു ഭരണിക്കാവിലെ വീട്ടിൽ എത്തിയിട്ട്. കൊടുമൺ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായ നൂറനാട് പുത്തൻവിളയിൽ രതീഷാണ് ഭർത്താവ്. നാലുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. സംഭവസമയം രഞ്ജുവിൻെറ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുറത്തികാട് പൊലീസെത്തി കായംകുളം ഗവ. ആശുപത്രിയിലും തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. (APD chinnamma 63) ചിന്നമ്മ മത്തായി ചെങ്ങന്നൂർ: പാണ്ടനാട് കീഴ്വൻമഴി കുമ്പ്രാമണ്ണിൽ വീട്ടിൽ കെ.എം. മത്തായിയുടെ ഭാര്യ ചിന്നമ്മ മത്തായി (63) നിര്യാതയായി. ബുധനൂർ എണ്ണക്കാട് കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബൈജു (കുവൈത്ത്), പരേതനായ ബിജു. മരുമക്കൾ: ആനി (സൗദി), ജോയ്സ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പാണ്ടനാട് ചർച് ഓഫ് ഗോഡ് സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story