Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTനീല കാര്‍ഡുകള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ഇന്നുമുതല്‍
text_fieldsbookmark_border
ആലപ്പുഴ: മുന്‍ഗണനേതരവിഭാഗം സബ്സിഡി കാര്‍ഡുടമകള്‍ക്കുള്ള (നീല കാര്‍ഡ്) സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ജില്ലയില്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ പി. മുരളീധരന്‍ നായര്‍ അറിയിച്ചു. 1,63,024 കാര്‍ഡുടമകളാണ് ഈ വിഭാഗത്തിലുള്ളത്. നീല കാര്‍ഡ് ഉടമകള്‍ക്ക് റേഷന്‍കാര്‍ഡ് നമ്പറിൻെറ അവസാന അക്കത്തിൻെറ അടിസ്ഥാനത്തിലാണ് കിറ്റ് വിതരണം. കാര്‍ഡിലെ അവസാന അക്കം 0 വരുന്നവര്‍ എട്ടിനും ഒന്ന് വരുന്നവര്‍ ഒമ്പതിനും രണ്ട്, മൂന്ന് അക്കത്തില്‍ അവസാനിക്കുന്നവര്‍ 11നും നാല്, അഞ്ച് അക്കത്തില്‍ അവസാനിക്കുന്നവര്‍ 12നും ആറ്, ഏഴ് അക്കത്തില്‍ അവസാനിക്കുന്നവര്‍ 13നും എട്ട്, ഒമ്പത് അക്കത്തില്‍ അവസാനിക്കുന്നവര്‍ 14നുമാണ് കിറ്റ് വാങ്ങാൻ എത്തേണ്ടത്. സൗജന്യ കിറ്റ് വിതരണം സുഗമമായി പുരോഗമിക്കുകയാണ്. 2,41,041 പിങ്ക് കാര്‍ഡുടമകളില്‍ 2,34,509 പേരും കിറ്റ് വാങ്ങിക്കഴിഞ്ഞു. 97.29 ശതമാനം വരുമിത്. മഞ്ഞ കാര്‍ഡുകാരില്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം 99.72 ശതമാനവും പൂര്‍ത്തിയായി. 40,641 കാര്‍ഡുടമകളില്‍ 40,263 പേരും കിറ്റ് വാങ്ങി. എ.വൈ, പി.എച്ച്.എച്ച് (മഞ്ഞ, പിങ്ക്) കാര്‍ഡുടമകളില്‍ കിറ്റ് വാങ്ങാത്തവര്‍ക്ക് ഇനിയും വാങ്ങാം. എല്ലാ കാര്‍ഡുടമകളും ഈ മാസത്തെ പതിവ് റേഷന്‍ 20ന് മുമ്പ് വാങ്ങണമെന്ന് ഭക്ഷ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻെറ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന പ്രകാരം മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കുള്ള കടല/ചെറുപയര്‍ വിതരണം ഇപ്പോള്‍ നടന്നുവരുന്നു. േമയ് 15 വരെ വാങ്ങാം. േമയ്, ജൂണ്‍ മാസത്തേക്കുള്ള എ.എ.വൈ, പി.എച്ച്.എച്ച് കാര്‍ഡുകാര്‍ക്ക് പ്രതിമാസം ഓരോ കിലോ കടല/ചെറുപയര്‍ ഈ മാസംതന്നെ കൊടുക്കാനും തീരുമാനിച്ചിട്ടുണ്ട്. 20ന് ഇതിൻെറ വിതരണവും ആരംഭിക്കും. മഞ്ഞ, പിങ്ക് കാര്‍ഡുടമകള്‍ക്കുള്ള േമയ് മാസത്തെ ആളൊന്നിന് അഞ്ചുകിലോ അരി വിതരണവും 20ന് ആരംഭിക്കും. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കും അരി വാങ്ങാന്‍ സൗകര്യം ആലപ്പുഴ: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് അവരുടെ റേഷന്‍ കാര്‍ഡിലെ അര്‍ഹതപ്പെട്ട വിഹിതം കേരളത്തിലെ ഏത് റേഷന്‍ കടയില്‍നിന്ന് വാങ്ങാനുള്ള സൗകര്യം ഒരുക്കിയതായി ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു. 16 സംസ്ഥാനങ്ങളിലെ മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്‍.എഫ്.എസ്.എ കാര്‍ഡുടമകള്‍ക്ക് റേഷന്‍ കാര്‍ഡോ ആധാര്‍ നമ്പറോ നല്‍കി റേഷന്‍ വിഹിതം വാങ്ങാം. ആന്ധ്ര, ബിഹാര്‍, ദാമൻ-ദിയു, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, തെലങ്കാന, ത്രിപുര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലെ കാര്‍ഡുടമകള്‍ക്ക് ഈ സൗകര്യം ലഭിക്കുമെന്ന് ഭക്ഷ്യവകുപ്പ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story