Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTപ്രവാസികളുടെ തിരിച്ചുവരവ്: ക്രമീകരണത്തിന് സമിതികൾ
text_fieldsbookmark_border
ആലപ്പുഴ: പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട് ജില്ല-തദ്ദേശ സ്ഥാപനതലങ്ങളിൽ മേൽനോട്ടം വഹിക്കാനും ഏകോപിപ്പിക്കാനും സമിതികളായി. കലക്‌ടർ, ജില്ല പൊലീസ് മേധാവി, ജില്ല മെഡിക്കൽ ഓഫിസർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരടങ്ങുന്ന സമിതിക്കാണ് ജില്ലതല മേല്‍നോട്ടം. തദ്ദേശ സ്ഥാപന തലത്തിൽ പ്രാദേശിക സമിതികൾ രൂപവത്കരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിയെ ചുമതലപ്പെടുത്തി. തദ്ദേശ സ്ഥാപനത്തിൻെറ ചെയർപേഴ്‌സൻ അധ്യക്ഷനായ സമിതിയിൽ പ്രതിപക്ഷ ജനപ്രതിനിധി, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, എം.എൽ.എ അല്ലെങ്കിൽ എം.എൽ.എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ അല്ലെങ്കിൽ പ്രതിനിധി, വില്ലേജ് ഓഫിസർ, തദ്ദേശ സ്ഥാപന സെക്രട്ടറി, പി.എച്ച്.സി മേധാവി, സഹകരണ ബാങ്ക് പ്രസിഡൻറ്, സാമൂഹിക സന്നദ്ധ സേനയുടെ പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശവർക്കർമാരുടെ പ്രതിനിധി, പെൻഷനേഴ്‌സ് യൂനിയൻെറ പ്രതിനിധി എന്നിവർ അംഗങ്ങളായിരിക്കും. ആരോഗ്യ പരിശോധനയുടെയും തുടർ നടപടികളുടെയും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനായിരിക്കും. കോവിഡ് കെയർ സൻെററുകളിലെ ഭക്ഷണത്തിൻെറ ചുമതല തദ്ദേശ സ്ഥാപനത്തിനാണ്. ആവശ്യമായ സുരക്ഷയും നിരീക്ഷണവും പൊലീസ് ഉറപ്പുവരുത്തണം. സർക്കാർ നിർദേശങ്ങളും തുടർ ഉത്തരവുകളും അനുസരിച്ചാണ് സമിതികൾ പ്രവർത്തിക്കേണ്ടതെന്ന് കലക്‌ടർ എം. അഞ്ജന അറിയിച്ചു. ഹോമിയോപ്പതി ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണത്തിന് ആലപ്പുഴ: ഹോമിയോപ്പതി വകുപ്പിൻെറയും ജില്ല ഹോമിയോ മെഡിക്കൽ ഒാഫിസിൻെറയും ആഭിമുഖ്യത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ ആയുഷ് വകുപ്പിൻെറ കോവിഡ് ഇമ്യൂണിറ്റി ബൂസ്റ്റർ വിതരണം ചെയ്യും. മരുന്ന് വിതരണവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതത് ഹോമിയോ ആശുപത്രി/ഡിസ്‌പെൻസറിയുമായി ബന്ധപ്പെടണം. പ്രവാസികൾ, മറ്റ് സംസ്ഥാനത്തുനിന്ന് മടങ്ങിവരുന്ന സാഹചര്യം കണക്കിലെടുത്താണ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതെന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ ഡോ. സൂസൻ ജോൺ പറഞ്ഞു. 60 വയസ്സിന് മുകളിലുള്ളവർക്കും 10 വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്ഥിരമായി ഹോമിയോ മരുന്ന് ഉപയോഗിക്കുന്നവർക്കും ടെലിമെഡിസിൻ വഴി മരുന്ന് വീടുകളിൽ എത്തിക്കാനുള്ള നടപടി ആരംഭിച്ചു. രാവിലെ ഒമ്പതുമുതൽ ഉച്ചക്ക് രണ്ടുവരെയാണ് ടെലിമെഡിസിനുവേണ്ടി വിളിക്കാനുള്ള സമയം. ഫോൺ: 8281238993. സമൂഹ അടുക്കളകളില്‍ ഇന്നലെ ഭക്ഷണം നല്‍കിയത് 7835 പേര്‍ക്ക് ആലപ്പുഴ: ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച സമൂഹ അടുക്കളകൾ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 5721 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 108 അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും. 4329 പേര്‍ക്ക് സൗജന്യമായാണ് നല്‍കിയത്. നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 2114 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ സമൂഹ അടുക്കളകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 930 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 62 അന്തർ സംസ്ഥാന തൊഴിലാളികളും ഉള്‍പ്പെടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story