Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോക്​ഡൗൺ ഇളവിൽ...

ലോക്​ഡൗൺ ഇളവിൽ ബേക്കറി തുറന്നപ്പോൾ മൂർഖൻകൂട്ടം 'ക്വാറൻറീനി'ൽ

text_fields
bookmark_border
ആലപ്പുഴ: ലോക്ഡൗണിനെത്തുടർന്ന് അടച്ചിട്ട ബേക്കറി തുറന്നപ്പോൾ മൂർഖൻകൂട്ടം ബേക്കറിക്കുള്ളിൽ 'ക്വാൻറീനി'ൽ. ആലപ്പുഴ പാതിരപ്പള്ളി പെട്രോൾ പമ്പിന് സമീപമുള്ള കാരുണ്യ ബേക്കറിയിലാണ് സംഭവം. എട്ട് മൂർഖൻകുഞ്ഞുങ്ങളും വലിയ മൂർഖനുമാണ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെയായിരുന്നു മൂർഖൻ പടയുടെ പ്രകടനം. ഒന്നിനുപിന്നാലെ മറ്റൊന്നായി എട്ട് ചെറു മൂർഖൻ പാമ്പുകൾ കടക്കുള്ളിൽ പത്തിവിടർത്തി ഇഴഞ്ഞുനീങ്ങുമ്പോൾ കടയുടമയായ യുവതി ഭയന്ന് വിറച്ച് അലമുറയിട്ടു. ഇവരുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ എല്ലാത്തിനെയും പ്ലാസ്റ്റിക് ചാക്കിലാക്കി. വിവരം അറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി ഏറ്റുവാങ്ങി. വലിയ മൂർഖനായി കടക്കുള്ളിലും പരിസരത്തും നാട്ടുകാരും വനംവകുപ്പ് അധികൃതരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story