Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTമിന്നലിൽ കറ്റാനത്ത് നാശനഷ്ടം
text_fieldsbookmark_border
കറ്റാനം: ശക്തമായ മിന്നലിൽ വീടിൻെറ ഭിത്തികളും ഇലക്ട്രിക് ഉപകരണങ്ങളും തകർന്നു. ഭരണിക്കാവ് തെക്കേ മങ്കുഴി ചന്ദ്രാലയം രതീഷ് കുമാറിൻെറ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. വ്യാഴാഴ്ച വൈകീട്ട് ആറോടെയായിരുന്നു സംഭവം. കെ.എസ്.ഇ.ബി മീറ്റർ, വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, ടി.വി, ഫാനുകൾ, ഇലക്ട്രിക് മോട്ടോർ എന്നിവ കത്തിനശിച്ചു. തെക്കേ മങ്കുഴി തുളസിത്തറയിൽ രാധാമണിയുടെ വീടിൻെറ ഇലക്ട്രിക് ഉപകരണങ്ങൾ കത്തിനശിച്ചു. ഇവിടെ തൊഴുത്തിൽ നിന്നിരുന്ന പശു ഇടിയുടെ ആഘാതത്തിൽ വീണ് കാലുകൾ ഒടിഞ്ഞു. തെക്കേ മങ്കുഴി കുന്നിൽ തെക്കതിൽ സനൽ കുമാറിൻെറ വീട്ടിലെ ഇലക്ട്രിക് ഉപകരണങ്ങളും തകർന്നു. വൈദ്യുതി മുടങ്ങും മണ്ണഞ്ചേരി: പാതിരപ്പള്ളി സെക്ഷനിലെ ഓമനപ്പുഴ ചർച്ച്, ഓമനപ്പുഴ റിസോർട്ട്, പൂങ്കാവ് ജങ്ഷൻ, ഹോങ്കോ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story