Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2020 5:02 AM IST Updated On
date_range 8 May 2020 5:02 AM ISTകോവിഡ്: അടിയന്തര സാഹചര്യങ്ങളിലല്ലാത്ത അറസ്റ്റ് ഒഴിവാക്കണമെന്ന് ഹൈകോടതി വീണ്ടും
text_fieldsbookmark_border
കൊച്ചി: കോവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ അടിയന്തര സാഹചര്യങ്ങളിലൊഴികെ അറസ്റ്റ് പാടില്ലെന്ന് ആവർത്തിച്ച് ഹൈകോടതി. ഇക്കാര്യത്തിൽ നേരത്തേ പുറപ്പെടുവിച്ച വിധി പൊലീസ് കർശനമായി പാലിക്കണെമന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. അടിപിടിക്കേസിൽ പട്ടാമ്പി പൊലീസ് അറസ്റ്റ് ചെയ്ത യൂസഫ്, ഹാരിസ്, സക്കീർ, ആസിഫ് എന്നിവർക്ക് ജാമ്യം അനുവദിച്ചാണ് സിംഗിൾ ബെഞ്ചിൻെറ ഉത്തരവ്. 2019 നവംബറിലുണ്ടായ സംഭവത്തിലാണ് ഏപ്രിൽ 20 മുതൽ പ്രതികൾ കസ്റ്റഡിയിൽ കഴിയുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജയിൽ അന്തേവാസികളുടെ എണ്ണം പരമാവധി കുറക്കാൻ സുപ്രീംകോടതിയും ഹൈകോടതിയും നിർദേശം നൽകിയിട്ടുള്ളതാണ്. ഈ സാഹചര്യത്തിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം ബോണ്ട് ഇൗടാക്കണമെന്നതടക്കം ഉപാധികളോടെ പ്രതികൾക്ക് ജാമ്യം അനുവദിക്കാൻ ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചു. ജാമ്യത്തിലിറങ്ങുന്ന പ്രതികൾ ഉടൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം. ഇവർ ജാമ്യവ്യവസ്ഥകൾ ലംഘിക്കുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കുകയും വേണം. വിചാരണക്കോടതി ഇപ്പോൾ പ്രവർത്തിക്കുന്നില്ലെങ്കിൽ കോടതി തുറന്ന് ഒരാഴ്ചക്കുള്ളിൽ പ്രതികൾ 50,000 രൂപയുടെ ബോണ്ടും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യവും ഹാജരാക്കണമെന്നും ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story