Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 5:01 AM IST Updated On
date_range 7 May 2020 5:01 AM ISTസബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ് ജോലി തട്ടിപ്പ്: യുവാവ് പിടിയില്‍
text_fieldsbookmark_border
പള്ളിക്കര: സ്‌പെഷല്‍ സ്‌ക്വാഡ് പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ചമഞ്ഞ്, വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ഉളിയത്തറ സൂര്യനഗറില്‍ ശ്രീജിത്തിനെയാണ് (36) അമ്പലമേട് പൊലീസ് അറസ്റ്റ് ചെയ്തത്. 2018ലാണ് സംഭവം. ഓണ്‍ലൈന്‍ ടാക്‌സിയില്‍ യാത്രക്കാരനായി കയറിയ ശ്രീജിത്ത് ഡ്രൈവര്‍ക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 54,000 രൂപയും പാസ്‌പോര്‍ട്ടും സര്‍ട്ടിഫിക്കറ്റുകളും കൈവശപ്പെടുത്തി. ഏറെനാൾ കഴിഞ്ഞിട്ടും അനുകൂല പ്രതികരണം ഉണ്ടാകാഞ്ഞതിനെത്തുടര്‍ന്നാണ് പരാതി നൽകിയത്. പോണേക്കരയിലുള്ള പ്രതിയുടെ താമസസ്ഥലത്തുനിന്ന് വ്യാജ സീലുകളും അഞ്ച് പാസ്‌പോര്‍ട്ടുകളും മറ്റ് സര്‍ട്ടിഫിക്കറ്റുകളും കണ്ടെടുത്തു. മൂന്ന് യുവതികളെ വിവാഹം ചെയ്തിട്ടുണ്ടെന്നും സമാനരീതിയില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ ചോറ്റാനിക്കര കോടതിയില്‍ ഹാജരാക്കും. അന്വേഷണസംഘത്തില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ലാല്‍ സി. ബേബി, സബ് ഇന്‍സ്‌പെക്ടര്‍ ശബാബ് കെ. കാസിം, പൊലീസുകാരായ എം.പി. ഏലിയാസ്, വി.കെ. ജയകുമാര്‍, പി.കെ. സുമേഷ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story