Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലോറി ഡ്രൈവർക്ക്...

ലോറി ഡ്രൈവർക്ക് കോവിഡ്: കൂത്താട്ടുകുളത്ത് ജാഗ്രത

text_fields
bookmark_border
കൂത്താട്ടുകുളം: ടൗണിൽ മുട്ടയുമായെത്തിയ തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ നഗരസഭയിൽ അനൂപ് ജേക്കബ് എം.എൽ.എയുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ഈ മാസം നാലിനാണ് ഹൈസ്കൂൾ റോഡിലെ മുട്ടക്കടയിൽ ഡ്രൈവർ എത്തിയത്. കട ഉടമയും സഹായിയും ഉൾപ്പെടെ രണ്ടുപേരാണ് പ്രൈമറി കോൺടാക്റ്റിൽ ഉൾപ്പെട്ടത്. നഗരസഭ അതിർത്തിയിൽ ഒരാളും തിരുമാറാടി പഞ്ചായത്തിൽ 23 പേരും സെക്കൻഡറി കോൺടാക്ടിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തെ അറിയിച്ചു. മുട്ടക്കട അണുനശീകരണം നടത്തി അടച്ചുപൂട്ടി. സെക്കൻഡറി കോൺടാക്ടിൽ വന്ന കടകളിലെ മുട്ടകൾ നശിപ്പിച്ചുതുടങ്ങി. പ്രൈമറി കോണ്ടാക്ടിൽ വന്ന കടയുടമ നൽകിയ വിവരങ്ങൾ ആശയക്കുഴപ്പം ഉണ്ടാക്കുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. കിട്ടിയ വിവരംെവച്ച് ഈ കടയിൽനിന്ന് മുട്ട വാങ്ങി ചില്ലറ വിൽപന നടത്തിയവരെയും നേരിട്ടു വാങ്ങിയവരെയും കണ്ടെത്തിയിട്ടുണ്ട്. സെക്കൻഡറി കോണ്ടാക്ട് ഉണ്ടായ കടകളിലും അണുനശീകരണം നടത്തണമെന്നും ചുമട്ടുതൊഴിലാളികൾ, ഹോൾസെയിൽ കട ഉടമകൾ തുടങ്ങിയവർ പ്രത്യേകം മുന്നൊരുക്കം നടത്തണമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർമാൻ റോയി എബ്രഹാം, വൈസ് ചെയർപേഴ്സൻ വിജയ ശിവൻ, ആരോഗ്യ സമിതി അധ്യക്ഷൻ സണ്ണി കുര്യാക്കോസ്, വിദ്യാഭ്യാസ സമിതി അധ്യക്ഷൻ സി.എൻ. പ്രഭകുമാർ, കൗൺസിലർമാരായ ലിനു മാത്യു, പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ മെഡിക്കൽ ഓഫിസർ ഡോ.മിനി ആൻറണി, ഹെൽത്ത് സൂപ്പർവൈസർ പി.എസ്. സുബൈർ, ഹെൽത്ത് ഇൻസ്പെക്ടർ കെ.കെ. വിനോദ്, സി.ഐ കെ.ആർ. മോഹൻദാസ്, എസ്.ഐ ബ്രിജുകുമാർ, ഫയർഫോഴ്സ് ഓഫിസർ സജിമോൻ ടി ജോസഫ് എന്നിവർ സംസാരിച്ചു. വീടിൻെറ മേൽക്കൂര തകർന്നു കൂത്താട്ടുകുളം: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റിലും മഴയിലും മുത്തോലപുരം കണ്ണൻകുളങ്ങരയിൽ രാജൻെറ വീടിൻെറ മേൽക്കൂര നിലംപൊത്തി. ഒരുലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചിത്രം: em kkm MELKOORA കൂത്താട്ടുകുളം മുത്തോലപുരം കുളങ്ങരയിൽ രാജൻെറ മേൽക്കൂര നശിച്ച നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story