Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 5:01 AM IST Updated On
date_range 7 May 2020 5:01 AM ISTകെട്ടിടത്തിലെ തീപിടിത്തം: തൊഴിലാളിയുടെ മൃതദേഹം ഖബറടക്കി
text_fieldsbookmark_border
പള്ളിക്കര: നിർമാണത്തിലുള്ള കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇതര സംസ്ഥാനക്കാരൻെറ മൃതദേഹം ഖബറടക്കി. ചൊവ്വാഴ്ച വൈകീട്ട് ആറോടെ പിണര്‍മുണ്ടയിെല കെട്ടിടത്തിലെ ആറാം നിലയിലാണ് തീപിടിത്തമുണ്ടായത്. തീയണച്ച് അഗ്നിരക്ഷാസേന പോയതിനുശേഷം തൊഴിലാളികള്‍ മുറിയിലെത്തിയപ്പോഴാണ് ഒരാളുടെ കുറവ് കെണ്ടത്തിയത്. പരിശോധന നടത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. തീപിടിത്തത്തിൻെറ കാരണം വ്യക്തമല്ല. അസം സ്വദേശി മുജീബ്റഹ്മാനാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എറണാകുളം സെൻട്രല്‍ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ആറാംനിലയിലെ മുറിയിലാണ് പെയിൻറും മറ്റും സൂക്ഷിച്ചിരുന്നത്. ഇവിടെയാണ് തീപിടിത്തമുണ്ടായത്. 15 നിലയുള്ള കെട്ടിടത്തിൻെറ നിർമാണം അവസാന ഘട്ടത്തിലാണ്. നിരവധി തൊഴിലാളികള്‍ ജോലിയെടുക്കുന്ന ഇവിടെ വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടിെല്ലന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story