Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രവാസികളെ...

പ്രവാസികളെ വരവേൽക്കാനൊരുങ്ങി ജില്ല

text_fields
bookmark_border
ആലപ്പുഴ: വിദേശ രാജ്യങ്ങളിൽനിന്നും അന്തർ സംസ്ഥാനങ്ങളിൽനിന്നും മടങ്ങിവരുന്നവരെ വരവേൽക്കാൻ ജില്ല സുസജ്ജം. ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മടങ്ങിയെത്തുന്നവരെ ആവശ്യമെങ്കില്‍ പാര്‍പ്പിക്കാൻ 291 കോവിഡ് കെയര്‍ സൻെററുകളിലായി 4678 ഐസൊലേഷന്‍ മുറികള്‍ ഒരുക്കി. അന്തർ സംസ്ഥാനങ്ങളില്‍നിന്നു വരുന്ന രോഗലക്ഷണമില്ലാത്തവര്‍ക്ക് സ്വന്തം വീടുകളില്‍ സൗകര്യമുണ്ടെങ്കില്‍ അവിടെ ഐസൊലേഷനില്‍ താമസിക്കാം. ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍ എന്നിവയാണ് കോവിഡ് കെയര്‍ സൻെററുകളാക്കാനായി തെരഞ്ഞെടുത്തിട്ടുള്ളത്. ആവശ്യമെങ്കില്‍ കൂടുതല്‍ സൻെററുകള്‍ സജ്ജീകരിക്കും. കോവിഡ് കെയര്‍ സൻെററുകളില്‍ പ്രവേശിപ്പിക്കേണ്ടവരുടെ വിവരം അതത് താലൂക്ക് തഹസില്‍ദാര്‍മാരെയും ജില്ല ഭരണകൂടത്തെയും ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) അറിയിക്കണം. ആരോഗ്യ പരിശോധന, നിരീക്ഷണത്തിനുള്ള സ്ഥിരം സംവിധാനം എന്നിവ സജ്ജീകരിക്കണം. ആശുപത്രികളിലേക്ക് മാറ്റേണ്ടവര്‍ക്ക് ആംബുലന്‍സ് സൗകര്യം ഉറപ്പാക്കേണ്ടതും ജില്ല മെഡിക്കല്‍ ഓഫിസറുടെ ചുമതലയാണ്. കോവിഡ് കെയര്‍ സൻെററുകള്‍ സജ്ജീകരിക്കേണ്ട ചുമതല തഹസില്‍ദാര്‍മാര്‍ക്കാണ്. ഭക്ഷണം ഉൾപ്പെടെ ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കേണ്ടതും തഹസില്‍ദാറുടെ ചുമതലയാണ്. അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ െപാലീസ് നിരീക്ഷണം ജില്ല പൊലീസ് മേധാവി ഏര്‍പ്പെടുത്തും. കോവിഡ് കെയര്‍ സൻെററുകള്‍ സജ്ജീകരിക്കുന്നതിനാവശ്യമായ സഹായം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ നല്‍കണമെന്നും കലക്ടര്‍ ഉത്തരവിട്ടു. ഇവിടെയുള്ളവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കേണ്ടതും അതത് തദ്ദേശ സ്ഥാപനങ്ങളാണ്. ആവശ്യമായ സുരക്ഷ സൗകര്യങ്ങള്‍ ജില്ല ഫയര്‍ ആൻഡ് റെസ്‌ക്യൂ വിഭാഗം ഉറപ്പു വരുത്തണം. ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടാല്‍ ശുചീകരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങളും ഫയര്‍ ആൻഡ് റെസ്‌ക്യൂ വിഭാഗം ഉറപ്പ് വരുത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story