Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2020 1:51 AM IST Updated On
date_range 7 May 2020 1:51 AM ISTഗോകുലിെൻറ കരവിരുതിൽ പിറക്കുന്നത് അത്ഭുതക്കാഴ്ചകൾ
text_fieldsbookmark_border
ഗോകുലിൻെറ കരവിരുതിൽ പിറക്കുന്നത് അത്ഭുതക്കാഴ്ചകൾ ഭിന്നശേഷിക്കാരനായ 10ാം ക്ലാസ് വിദ്യാർഥിയുെട കഴിവുകൾ ശ്രദ്ധേയമാകുന്നു ചെങ്ങന്നൂർ: കേൾവിയും സംസാരശേഷിയുമില്ലെങ്കിലും സ്വയമാർജിത കഴിവുകൾകൊണ്ട് വ്യത്യസ്തനാവുകയാണ് ഗോകുൽനാഥ്. ബുധനൂർ കിഴക്ക് ആതിരയിൽ വീട്ടിൽ വേണുഗോപാൽ-പ്രീത ദമ്പതികളുടെ ഏകമകനായ ഗോകുലിന് ജന്മനാ സംസാരശേഷിയും കേൾവിയുമില്ല. അടൂർ സി.എസ്.ഐ പാർഷ്യലി ഹിയറിങ് ഇംപയേർഡ് സ്കൂളിലെ എസ്.എസ്.എൽ. സി വിദ്യാർഥിയായ ഈ 15കാരൻ കേടായ ഏത് ഇലക്ട്രോണിക്സ്- ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കാതെ പിന്മാറുന്ന പ്രശ്നമില്ല. കണ്ടുപരിശീലിച്ചതോ ആരെങ്കിലും പഠിപ്പിച്ചതോ അല്ല ഈ കഴിവ്. കുട്ടിക്കാലം മുതലേ ഇങ്ങനെയുള്ള കാര്യങ്ങളിൽ പ്രേത്യക താൽപര്യമുണ്ടായിരുെന്നന്ന് അച്ഛൻ പറഞ്ഞു. ഈ കൊച്ചുകലാകാരൻ ഈർക്കിലും ന്യൂസ്പേപ്പറും നൂലും ഉപയോഗിച്ച് നിർമിച്ച കലാരൂപങ്ങൾ ആകർഷകമാണ്. കതക് തുറക്കുമ്പോൾ ഓട്ടോമാറ്റിക്കായി ശബ്ദം കേൾക്കുന്ന സംവിധാനം, ലൈറ്റ്ഹൗസ്, റേഡിയോ, ടേപ് െറേക്കാഡറുകൾ, എമർജൻസി ലൈറ്റുകൾ, ടോർച്ചുകൾ, ഫാനുകൾ എന്നിവയെല്ലാം ഈ വിദ്യാർഥിയുടെ കൈകളിൽ പ്രവർത്തനക്ഷമമാകും. സ്കൂളിൽനിന്ന് എക്സിബിഷന് പ്രദർശിപ്പിച്ച സ്റ്റാളിന് സമ്മാനം ലഭിച്ചിട്ടുണ്ട്. സഹോദരി ആതിര വേണുഗോപാൽ മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ്. photo: gokul TUE/APL50 gokul ഗോകുൽനാഥ് ഈർക്കിലും നൂലും ന്യൂസ്പേപ്പറുംകൊണ്ട് നിർമിച്ച വീടുമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story