Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുട്ടനാട്ടിലെ ജനങ്ങളെ...

കുട്ടനാട്ടിലെ ജനങ്ങളെ സർക്കാർ വഞ്ചിക്കു​ന്നുവെന്ന്​

text_fields
bookmark_border
ആലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേയുടെയും തണ്ണീർമുക്കം ബണ്ടിൻെറയും ലീഡിങ് ചാനലുകൾക്ക് ആഴംകൂട്ടി കാലവർഷക്കെടുതികൾ നേരിടാനുള്ള മുന്നൊരുക്കം നടത്തുമെന്ന കഴിഞ്ഞ പ്രളയകാലത്തെ സർക്കാർ വാഗ്ദാനം ഇതുവരെ പാലിച്ചിട്ടില്ലന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ജോൺസൺ എബ്രഹാം ആരോപിച്ചു. നീരൊഴുക്ക് വർധിപ്പിച്ച് കിഴക്കൻ വെള്ളത്തിൻെറ മലവെള്ളപ്പാച്ചിൽ തടയാൻ നടപടികൾ സ്വീകരിക്കാത്തത് കുട്ടനാട്ടിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. മുഖ്യമന്ത്രി, കൃഷിമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവർക്ക് നിവേദനം നൽകിയതായും അറിയിച്ചു. അലവൻസുകൾ പുനഃസ്ഥാപിക്കണം ആലപ്പുഴ: കോവിഡ് പ്രതിരോധരംഗത്ത് ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്ന ആരോഗ്യവകുപ്പ് ജീവനക്കാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും അലവൻസുകൾ വെട്ടിക്കുറച്ച തീരുമാനം മനുഷ്യത്വരഹിതമാണെന്നും അലവൻസുകൾ പുനഃസ്ഥാപിക്കണമെന്നും സി.എം.പി ജില്ല സെക്രട്ടറി എ. നിസാർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story