Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറിൽ വാറ്റുചാരായ...

കാറിൽ വാറ്റുചാരായ വിൽപന പിടിച്ചു

text_fields
bookmark_border
മൂവാറ്റുപുഴ: കാറിൽ വാറ്റുചാരായ വിൽപന നടത്തുന്ന സംഘം പൊലീസിനെ കണ്ട് ഓടിമറഞ്ഞു. കാറും വാറ്റുപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. നൈറ്റ് പട്രോളിങ്ങിനിടെ ബുധനാഴ്ച പുലർച്ച മുളവൂർ പൊന്നിരിക്ക പറമ്പിലാണ് സംഭവം. വധശ്രമക്കേസുകളിലുൾപ്പെടെ പ്രതികളായവരാണ് കാറിലുണ്ടായിരുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പതിവ് പട്രോളിങ്ങിനിടെ പൊന്നിരിക്കപറമ്പിൽ സംശയാസ്പദമായി കണ്ട കാറിനെ പിന്തുടരുന്നതിനിടെയാണ് കാർ ഉപേക്ഷിച്ച് ഓടിമറഞ്ഞത്. രഹസ്യകേന്ദ്രങ്ങളിൽ വ്യാജമദ്യം നിർമിച്ചശേഷം കാറിൽ ആവശ്യക്കാർക്ക് എത്തിച്ചുനൽകുകയായിരുന്നു. പ്രതികളെക്കുറിച്ച വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പ്രിൻസിപ്പൽ എസ്.ഐ ടി.എം. സൂഫി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story