Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 May 2020 5:00 AM IST Updated On
date_range 1 May 2020 5:00 AM ISTകീച്ചേരി പടിയിൽ അന്തർസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം; പൊലീസ് ലാത്തിവീശി
text_fieldsbookmark_border
മൂവാറ്റുപുഴ: കീച്ചേരി പടിയിൽ റോഡിലിറങ്ങി പ്രതിഷേധിച്ച അന്തർസംസ്ഥാന തൊഴിലാളികൾക്ക് നേരെ പൊലീസ് ലാത്തി വീശി. വ്യാഴാഴ്ച വൈകീട്ട് 6.30 ഓടെയാണ് സംഭവം. ഇവർ താമസിക്കുന്ന കെട്ടിട ഉടമകളുമായുണ്ടായ തർക്കമാണ് പ്രതിഷേധത്തിന് കാരണം. ലോക് ഡൗൺ കഴിയുന്ന മൂന്നാം തീയതി നാട്ടിൽ പോകാൻ ബസ് ബുക്ക് ചെയ്ത് നൽകണമെന്നാവശ്യപ്പെട്ട് ഇവർ കെട്ടിട ഉടമയെ സമീപിക്കുകയായിരുന്നു. അഞ്ചു ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനവും നൽകി. എന്നാൽ, ഇവരിൽനിന്ന് വാടക പോലും വാങ്ങാതെ സഹകരിച്ച കെട്ടിട ഉടമ വൈദ്യുതി ബിൽ അടക്കാൻ ആദ്യം പണം നൽകാനാവശ്യപ്പെട്ടു. ഇതോടെ കെട്ടിട ഉടമയുമായി വാക്കുതർക്കത്തിലേർപ്പെട്ട തൊഴിലാളികൾ കൂട്ടത്തോടെ റോഡിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ഇവരെ ലാത്തി വീശി താമസ സ്ഥലങ്ങളിലേക്ക് മാറ്റി. വൈദ്യുതി ബിൽ അടക്കാൻ കെട്ടിട ഉടമ പണം ആവശ്യപ്പെട്ടതു മൂലമാണ് പ്രതിഷേധിച്ചതെന്നായിരുന്നു ഇവർ പൊലീസിന് നൽകിയ മൊഴി. ഇതേ തുടർന്ന് പൊലീസ് കെട്ടിട ഉടമയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. നാട്ടിലേക്കെത്തിക്കാൻ തൊഴിലാളികൾ അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്നും അതിനാൽ ഇവരുടെ പക്കൽ പണമുണ്ടെന്നു തിരിച്ചറിഞ്ഞാണ് കെട്ടിടത്തിൻെറ വൈദ്യുതി ബിൽ അടക്കാൻ പണം ആവശ്യപ്പെട്ടതെന്ന് കെട്ടിട ഉടമ പൊലീസിനോട് വ്യക്തമാക്കി. 27000 രൂപയാണ് വൈദ്യുതി ബില്ല്. ഇതടയ്ക്കാൻ പണമില്ലാത്തതിനാലാണ് ഇവിടെ താമസിച്ചിരുന്ന തൊഴിലാളികളോട് പണം ആവശ്യപ്പെട്ടതെന്ന് കെട്ടിട ഉടമ പറഞ്ഞു. പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചാൽ കടുത്ത നിയമ നടപടികളെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചിത്രം: തൊഴിലാളികൾ റോഡിലിറങ്ങി പ്രതിഷേധിക്കുന്നു ഫയൽ നെയിം er mvpa BANGAAAL
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story