Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2020 5:00 AM IST Updated On
date_range 21 April 2020 5:00 AM ISTനട്ടെല്ലൊടിഞ്ഞ് വ്യവസായ മേഖല
text_fieldsbookmark_border
കൊച്ചി: മറ്റെല്ലാ മേഖലകളെയും പോലെ ലോക്ഡൗണിൽ സാമ്പത്തികമായി തകർച്ചയിലേക്ക് കൂപ്പുകുത്തി ചെറുകിട-ഇടത്തരം വ്യവ സായ മേഖലകളും. വിവിധ ഉപമേഖലകളിലായി ആയിരക്കണക്കിനു യൂനിറ്റുകൾ സ്ഥിതി ചെയ്യുന്ന ജില്ലയിൽ ലോക്ഡൗൺ കാലത്ത് പ്രവർത്തിച്ചത് 500ലും താഴെ സ്ഥാപനങ്ങൾ മാത്രം. അവശ്യവസ്തുക്കളായും സേവനങ്ങളായും പരിഗണിച്ചവ മാത്രമാണ് ഇക്കാലയളവിൽ പ്രവർത്തിച്ചത്. അതുകൊണ്ടു തന്നെ കോടിക്കണക്കിനു രൂപയുടെ നഷ്ടമാണ് ഇടത്തരം, ചെറുകിട വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ടായത്. ലോക്ഡൗൺ നിയന്ത്രണം എടുത്തുകളഞ്ഞാലും ഭീമമായ നഷ്ടത്തിൽനിന്ന് കരകയറാൻ ഏറെക്കാലമെടുക്കുമെന്ന് വ്യവസായ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നു. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികളുടെ വരുമാനനഷ്ടവും ഓരോ സ്ഥാപനങ്ങൾക്കും ദിവസങ്ങളോളമുണ്ടായ സാമ്പത്തിക നഷ്ടവും ചില്ലറയല്ല. ഐ.ടി, കൺസൾട്ടിങ് തുടങ്ങിയ േസവനമേഖലകൾ ഉൾപ്പെടെ 24,000ത്തോളം സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ, സംരംഭക സ്ഥാപനങ്ങളാണ് ജില്ല വ്യവസായ കേന്ദ്രത്തിനു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഭക്ഷ്യോൽപന്ന നിർമാണം, ഇവയുടെ സംസ്കരണവും പാക്കിങ്ങും സാനിറ്റൈസർ, മാസ്ക്, ഗ്ലൗസ്, തുടങ്ങിയ അവശ്യവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന 300ൽ താഴെ യൂനിറ്റുകൾ മാത്രമേ ലോക്ഡൗൺ കാലയളവിൽ തുറന്നു പ്രവർത്തിച്ചിട്ടുള്ളൂ. കാക്കനാട് വ്യവസായ മേഖല, എടയാർ, കളമശ്ശേരി എന്നിവിടങ്ങളിലാണ് ഇത്തരം ചെറുകിട യൂനിറ്റുകൾ പ്രവർത്തിച്ചത്. എന്നാൽ, പ്ലൈവുഡ്, പ്ലാസ്റ്റിക്, അലുമിനിയം, ഇരുമ്പ്, വസ്ത്രനിർമാണം, റബർ, തടി വ്യവസായം, ചെരിപ്പ്, മത്സ്യസംസ്കരണം ഉൾെപ്പടെ ഫിഷറീസുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ തുടങ്ങി നൂറുകണക്കിന് ചെറുതും വലുതുമായ ഉൽപാദന യൂനിറ്റുകളും അടഞ്ഞുതന്നെയാണുള്ളത്. ദിവസവും ലക്ഷക്കണക്കിനു രൂപയുടെ ക്രയവിക്രയം നടക്കുന്ന സ്ഥാപനങ്ങൾ ലോക്ഡൗണായത് ഇവിടങ്ങളിലെ ദിവസ വേതനക്കാരായ തൊഴിലാളികളെയാണ് ഗുരുതരമായി ബാധിച്ചത്. വ്യവസായ യൂനിറ്റുകൾക്ക് 24 മുതൽ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാനാകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. നഹീമ പൂന്തോട്ടത്തിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story