Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅമിതവിലയും...

അമിതവിലയും പൂഴ്​ത്തിവെ​പ്പും: കടകളില്‍ വിജിലന്‍സ് പരിശോധന

text_fields
bookmark_border
അമിത വില ഈടാക്കിയതിനു നടപടി ആലപ്പുഴ: സംസ്ഥാനത്ത് കോവിഡ് വൈറസ് ബാധ നിലനില്‍ക്കുന്ന സാഹചര്യത്തിൽ അവശ്യസാധനങ്ങൾക്ക് അധിക വില ഈടാക്കിയ കടകള്‍ക്കെതിരെ വിജിലന്‍സ് നടപടി സ്വീകരിച്ചു. ജില്ലയിൽ മാവേലിക്കര താലൂക്കിലെ ആദിക്കാട്ടുകുളങ്ങര, ചാരുംമൂട്, പാലമൂട് ഭാഗങ്ങളിലെ വിവിധ കടകളിൽ നടത്തിയ പരിശോധനയിൽ പച്ചക്കറി, പലചരക്ക്, ചിക്കൻ എന്നിവക്ക് അമിത വില ഈടാക്കുന്നതായി കണ്ടെത്തി. നിയമലംഘനങ്ങളിൽ തുടർനടപടി സ്വീകരിക്കുന്നതിനു മാവേലിക്കര താലൂക്ക് സപ്ലൈ ഓഫിസർക്ക് റിപ്പോർട്ട് നല്‍കി. ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് റെക്സ് ബോബി അരവിൻെറ നിർദേശാനുസരണമാണ് ഞായറാഴ്ച പരിശോധന നടന്നത്. പരിശോധനയിൽ വിജിലൻസ് ആൻഡ് ആൻറികറപ്ഷൻ ബ്യൂറോയിലെ ഇൻസ്പെക്ടർ രജീഷ്കുമാർ, എസ്.ഐ (ഗ്രേഡ്) അജീഷ്കുമാർ തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story