Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2020 11:29 PM GMT Updated On
date_range 2020-04-13T04:59:57+05:30പൊതുപ്രവർത്തകരുടെ ഇടപെടലിൽ വീടണഞ്ഞ് സഹോദരങ്ങൾ
text_fieldsഅമ്പലപ്പുഴ: ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ട മോഹനനും അനിയൻപിള്ളക്കും പൊതുപ്രവർത്തകരുടെ ഇടപെടലിൽ വീട് അണയാനായി. പത്തനംതിട്ട പുറമറ്റം പഞ്ചായത്ത് ലക്ഷംവീട് കോളനിയിൽ മോഹനനും ഹരിപ്പാട് സ്വദേശി അനിയൻപിള്ളക്കുമാണ് യാത്രസൗകര്യം ഇല്ലാത്തതിനാൽ വിശ്രമകേന്ദ്രത്തിൽ കഴിയേണ്ടി വന്നത്. വിവരമറിഞ്ഞ തെരുവിലെ മക്കൾ ചാരിറ്റി ഇന്ത്യയുടെ സംസ്ഥാന പ്രസിഡൻറ് നിസാർ വെള്ളാപ്പള്ളിയുടെ ഇടപെടൽ മൂലമാണ് ഇരുവർക്കും സ്വന്തം വീടുകളിൽ എത്താനായത്. വാഹനങ്ങൾക്കായി പലരെയും ബന്ധപ്പെട്ടെങ്കിലും ആരും തയാറായില്ല. ഒടുവിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.എം. കബീർ സ്വന്തം വാഹനത്തിൽ ഇരുവരെയും കൊണ്ടുപോകാൻ തയാറായി. ഞായറാഴ്ച ഉച്ചയോടെ ഇരുവരെയും വീടുകളിൽ എത്തിച്ചു. ആനുകൂല്യം നൽകണം -യൂത്ത് കോൺഗ്രസ് ആലപ്പുഴ: എല്ലാ സർക്കാർ താൽക്കാലിക ജീവനക്കാർക്കും മുഴുവൻ ശമ്പളവും നൽകുമെന്ന് മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പ്രഖ്യാപിച്ചിട്ടും കെ.എസ്.ആർ.ടി.സി താൽക്കാലിക ജീവനക്കാരോട് അവഗണന കാണിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ്. ജോലി ചെയ്ത ദിവസത്തെ കൂലിമാത്രമേ നൽകൂ എന്നാണ് മാനേജ്മൻെറ് പറയുന്നത്. സർക്കാർ അടിയന്തരമായി ഇടപെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മറ്റുള്ള സർക്കാർ താൽക്കാലിക ജീവനക്കാർക്ക് നൽകുന്ന തരത്തിലുള്ള സാമ്പത്തിക സഹായം നൽകണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡൻറ് ടിജിൻ ജോസഫ് ആവശ്യപ്പെട്ടു. പച്ചക്കറി കിറ്റുകൾ നൽകി ചാരുംമൂട്: ഭാരതീയ ദലിത് കോൺഗ്രസ് ആഭിമുഖ്യത്തിൽ മാവേലിക്കര നിയോജക മണ്ഡലത്തിൽ 1000 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.കെ. ഷാജുവിൻെറ നേതൃത്വത്തിലാണ് നിയോജക മണ്ഡലത്തിലെ വിവിധ പട്ടികജാതി കോളനികളിൽ പച്ചക്കറി കിറ്റുകൾ എത്തിച്ചത്. നൂറനാട് പടനിലത്ത് കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി എം. കോശി ഉദ്ഘാടനം ചെയ്തു. കെ.കെ. ഷാജു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് വി. ശശി, കെ.പി.സി.സി നിർവാഹക സമിതി അംഗം കെ. സാദിഖ് അലീഖാൻ, ബ്ലോക്ക് കമ്മിറ്റി പ്രസിഡൻറ് ജി. വേണു, സൂര്യ വിജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Next Story