Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2020 5:02 AM IST Updated On
date_range 16 Jan 2020 5:02 AM ISTപൗരത്വ നിയമം: എടവനക്കാട് പ്രതിഷേധമിരമ്പി
text_fieldsbookmark_border
എടവനക്കാട്: പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് എടവനക്കാട് പ്രതിഷേധ പ്രകടനം നടത്തി. ജില്ല മഹല്ല് കോഓഡിനേഷൻ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം എടവനക്കാട് മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനം കുഴുപ്പിള്ളിയിൽനിന്ന് ആരംഭിച്ച് പഴങ്ങാട് ബസാറിൽ സമാപിച്ചു. മഹല്ല് പ്രസിഡൻറ് എ.എ. മാമതു, സെക്രട്ടറി കെ.എം. സാദിഖ്, ട്രഷറർ കെ.കെ. ജമാലുദ്ദീൻ, ഇമാം സലീം നദ്വി, ഇ.കെ. അഷ്റഫ്, പി.എ. ഷാനവാസ്, കെ.എ. മുഹ്യിദ്ദീൻ, പി.കെ. അബ്ദുൽ റസാഖ്, പി.എച്ച്. അബൂബക്കർ എന്നിവർ നേതൃത്വം നൽകി. തുടർന്ന് സാഹോദര്യ നഗറിൽ നടന്ന പ്രതിഷേധസംഗമം ഏകത പരിഷത്ത് ജില്ല പ്രസിഡൻറ് മാത്യൂസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. എ.എ. മാമതു അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീം നദ്വി, സാജൻ ചെറായി, കെ.എം. സാദിഖ് എന്നിവർ സംസാരിച്ചു. ഫോട്ടോ: EP7 mahallu committee പൗരത്വ ഭേദഗതി നിയമത്തിനെതിരെ എടവനക്കാട് മഹല്ല് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story