Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടിവെള്ളക്ഷാമം...

കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ താല്‍ക്കാലിക സംവിധാനം

text_fields
bookmark_border
കൊച്ചി: ഓപറേഷന്‍ പ്യുവര്‍ വാട്ടര്‍ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഹൈഡ്രൻറുകള്‍ സ്ഥാപിക്കുന്നതുവരെ ഏര്‍പ്പെടുത്തിയതായി ജില്ല കലക്ടര്‍ അറിയിച്ചു. പദ്ധതി നിര്‍വഹണത്തിൻെറ ഭാഗമായി കുടിവെള്ള ദൗര്‍ലഭ്യം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ ജില്ല കലക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചാല്‍ അവ ലഭിക്കുന്ന മുറക്ക് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. സർവേ ജോലിക്കെത്തിയ അംഗൻവാടി ജീവനക്കാർക്കുനേരെ അതിക്രമം കാക്കനാട്: വനിത ശിശു വികസന വകുപ്പിൻെറ സി.എ.എസ് സർവേ ജോലിക്കെത്തിയ അംഗൻവാടി ജീവനക്കാർക്കുനേരെ കൈയേറ്റമെന്ന് പരാതി. ഇതേതുടർന്ന് അംഗൻവാടി വർക്കർ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകി. സർവേക്ക് കാക്കനാട്ടെ ഡിവൈൻ ഫ്ലാറ്റിലെത്തിയ ജീവനക്കാർക്കുനേരെയാണ് അതിക്രമമുണ്ടായത്. തിങ്കളാഴ്ച സെക്യൂരിറ്റി ജീവനക്കാരിൽനിന്ന് അനുമതി വാങ്ങിയശേഷം മുകൾനിലകളിലേക്ക് പോകുന്നതിനിെടയാണ് സംഭവം. ഒമ്പതാംനിലയിൽ ലിഫ്റ്റിൽ നിന്നിറങ്ങുമ്പോൾ ഫ്ലാറ്റിൻെറ കെയർ ടേക്കർ പിടിച്ചുനിർത്തുകയും മുറിയിൽ പൂട്ടുകയുമായിരുന്നു. ഹിജാബിൽ പിടിച്ചുവലിച്ച് ൈകയേറ്റം ചെയ്യാൻ ശ്രമിച്ചതായും അപമര്യാദയായി സംസാരിച്ചതായും പരാതിയിൽ പറയുന്നു. ശബ്ദം കേട്ട് സ്ഥലത്തെത്തിയ അസോസിയേഷൻ പ്രതിനിധികൾ ഇയാൾക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്നും പരാതിയിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story