Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപൗരത്വ ഭേദഗതി നിയമം:...

പൗരത്വ ഭേദഗതി നിയമം: സുപ്രീംകോടതി ഇടപെടണമെന്ന് സോഷ്യൽ ജസ്​റ്റിസ് ഫോറം

text_fields
bookmark_border
പിറവം: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഏകപക്ഷീയമായി നടപ്പാക്കാനുള്ള നീക്കം അപലപനീയമാണെന്നും ജനാധിപത്യം കളങ്ക പ്പെടാതിരിക്കാന്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ അനിവാര്യമാണെന്നും സോഷ്യല്‍ ജസ്റ്റിസ് ഫോറം സംസ്ഥാന പ്രസിഡൻറ് കെ.എം. വര്‍ഗീസ് അഭിപ്രായപ്പെട്ടു. ഫോറം ഇലഞ്ഞി സൻെറ് പീറ്റേഴ്‌സ് ഹയര്‍ സെക്കൻഡറി സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച 'മാനവിക ചിന്ത, മതേതര ഇന്ത്യ' ദേശീയോദ്ഗ്രഥന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ട്രഷറര്‍ ഹേമ ആര്‍. നായര്‍ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവര്‍ത്തകന്‍ സണ്ണി ചെറിയാന്‍ ഗുരുവന്ദനം നടത്തി. പ്രതിഭസംഗമം ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോയ്‌സ് മാമ്പിള്ളിയും കുഞ്ഞിളം കൈയില്‍ സമ്മാനം പരിപാടി വിസാറ്റ് പ്രിന്‍സിപ്പൽ പി.ജെ. സജിത്തും പേരൻറ്‌സ് ഫോറം മേഖല കൺവെന്‍ഷന്‍ ജോയൻറ് സെക്രട്ടറി വി. മര്‍ക്കോസും ഉദ്ഘാടനം ചെയ്തു. നിര്‍വാഹക സമിതിയംഗം യു. ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം ടി.കെ. രാജേഷ് മതേതര സന്ദേശ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സിജി സണ്ണി, കെ. വില്‍സണ്‍ ജോസ്, ടി.വൈ. ജോയി, കെ. ഷാജി കുന്നുംപുറത്ത്, കാളികാവ് ശിവകുമാര്‍, കെ.വി. അനൂപ്, സതി ബാലകൃഷ്ണന്‍, അമ്പിളി ഷിബു, ജിംസി സിബി, മേരി പൗലോസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡൻറ് മാത്യു വര്‍ഗീസ് സ്വാഗതവും കണ്‍വീനര്‍ കെ.ജി. ശിവന്‍ നന്ദിയും പറഞ്ഞു. എൻ.പി. പൗലോസ് അനുസ്മരണസമ്മേളനം നാളെ പിറവം: കെ.പി.സി.സി നിർവാഹക സമിതി അംഗവും മുൻ മണീട് പഞ്ചായത്ത് പ്രസിഡൻറുമായ എൻ.പി. പൗലോസ് അനുസ്മണ സമ്മേളനം ബുധനാഴ്ച മാം ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് പിറവം അനൂപ് ജേക്കബ് എം.എൽ.എയുടെ അധ്യക്ഷതയിൽ യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story