Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2020 11:31 PM GMT Updated On
date_range 2020-01-14T05:01:55+05:30സി.പി.എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ
text_fieldsകുട്ടനാട്: സി.പി.എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗത്തിനെ വെട്ടിയ കേസിൽ രണ്ടുപേർ അറസ്റ്റിൽ. പുളിങ്കുന്ന് പാലപാത് ര വീട്ടിൽ ബാബുരാജ് (31), പുളിങ്കുന്ന് കായൽപുറം കുടിനിലത്ത് മനേഷ് (37) എന്നിവരെയാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ബാബുരാജ് ബി.എം.എസ് പ്രവർത്തകനും മനേഷ് ആർ.എസ്.എസ് ശാഖ കാര്യവാഹകുമാണെന്ന് പൊലീസ് പറയുന്നു. സി.പി.എം കുട്ടനാട് ഏരിയ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ സെക്രട്ടറിയുമായ ജോസ് തോമസിന് (ജോപ്പൻ) ആണ് ഒരാഴ്ച മുമ്പ് കണ്ണാടി തൊണ്ണൂറിൽചിറക്ക് സമീപം വെട്ടേറ്റത്. ബസ് സ്റ്റോപ്പിലേക്ക് പോകുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേരാണ് വെട്ടിയത്. കൈകാലുകൾക്ക് വെട്ടേറ്റ ജോസ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവോണദിവസം ഓണാഘോഷ പരിപാടിക്കിെടയുണ്ടായ തർക്കത്തിനെത്തുടർന്ന് ബാബുരാജിനെ ഒരു സംഘമാളുകൾ വീടുകയറി ആക്രമിച്ചിരുന്നു. ബാബുരാജിൻെറ പിതൃസഹോദരൻെറ മകനുമായുണ്ടായ സംഘർഷമാണ് പിന്നീട് വീടുകയറി ആക്രമണത്തിലേക്ക് നീങ്ങിയത്. സംഭവത്തിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിൻെറ മകൻ ഉൾെപ്പടെയുള്ളവരാണ് അറസ്റ്റിലായത്. സംഭവത്തിൽ കഴിഞ്ഞയാഴ്ച വെട്ടേറ്റ ഏരിയ കമ്മിറ്റി അംഗം പ്രതികൾക്ക് വേണ്ട സഹായങ്ങൾ നൽകിയിരുന്നു. ഇതിൻെറ വിരോധമാണ് ഏരിയ കമ്മിറ്റി അംഗത്തിനുനേരെയുണ്ടായ ആക്രമണത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. മനേഷ് നേരത്തെയും നിരവധി കേസുകളിൽ പ്രതിയായിരുന്നു. പുളിങ്കുന്ന് സി.ഐ എസ്. നിസാമിൻെറ നേതൃത്വത്തിലുള്ള 12അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രതികളെ ചൊവ്വാഴ്ച രാമങ്കരി കോടതിയിൽ ഹാജരാക്കും.
Next Story