Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2020 5:01 AM IST Updated On
date_range 12 Jan 2020 5:01 AM ISTപഴയ സഹപാഠികൾക്ക് കൈത്താങ്ങാകാൻ വിദ്യാർഥികളുടെ ട്രസ്റ്റ്
text_fieldsbookmark_border
+ek കുന്നുകര: പഴയ സഹപാഠികളെയും കുടുംബത്തെയും സഹായിക്കാന്‍ നൂറുവര്‍ഷം പിന്നിട്ട കുറ്റിപ്പുഴ ക്രിസ്തുരാജ് ഹൈസ് കൂളിലെ പൂർവ വിദ്യാര്‍ഥികൾ. 'സി.ആര്‍.എച്ച്.എസ് സെഞ്ച്വറി മീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്' പേരില്‍ സംഘടനക്ക് രൂപംനല്‍കിയാണ് മാതൃകയാര്‍ന്ന കാല്‍വെപ്പ് നടത്തിയത്. 'അണ്ണാറക്കണ്ണനും തന്നാലായത്', 'ഒരു കൈത്താങ്ങ്' തുടങ്ങിയ ശീര്‍ഷകങ്ങളില്‍ വിവിധ ബാച്ചുകള്‍ നടത്തിയ പ്രവർത്തനങ്ങൾക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കുന്നതിൻെറ ഭാഗമായാണ് ട്രസ്റ്റ് രൂപവത്കരിച്ചത്. കുന്നുകര അഹന ഓഡിറ്റോറിയത്തില്‍ ട്രസ്റ്റ് ഉദ്ഘാടനവും സഹായവിതരണവും സംഘടിപ്പിച്ചു. തിരക്കഥാകൃത്ത് ജോണ്‍ പോള്‍ സന്ദേശം നല്‍കി. കുന്നുകര ജെ.ബി സ്കൂള്‍ ഹെഡ്മിസ്ട്രസ് സൂരജ ഉദ്ഘാടനം ചെയ്തു. ധനസഹായം വ്യവസായി പി.ജെ. കുഞ്ഞച്ചനും തയ്യല്‍ മെഷിന്‍ കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഫ്രാന്‍സിസ് തറയിലും വിതരണം ചെയ്തു. സെബാസ്റ്റ്യന്‍ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. മനു നായര്‍ സംസാരിച്ചു. സക്കീര്‍ ഹുസൈന്‍ സ്വാഗതവും എം.ഡി. ഉത്തമന്‍ നന്ദിയും പറഞ്ഞു. ചിത്രം: സി.ആര്‍.എച്ച്.എസ് സെഞ്ച്വറി മീറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് കുന്നുകര ജെ.ബി സ്കൂള്‍ പ്രധാനാധ്യാപിക സൂരജ ഉദ്ഘാടനം ചെയ്യുന്നു ഫയല്‍നെയിം: EA ANKA 51 CRISTURAJ TRUST
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story