Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്

പരിപാടികൾ ഇന്ന്

text_fields
bookmark_border
എറണാകുളം മറൈന്‍ഡ്രൈവ്: ജ്വാലയുടെ ആഭിമുഖ്യത്തില്‍ പൗരത്വ ഭേദഗതിനിയമത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയുള്ള വനിതസംഗമം -3.00 ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരികകേന്ദ്രം: യൂറോ കിഡ്‌സിലെ കുട്ടികളുടെ കലാപരിപാടികള്‍ -9.00, സംഗീതാമൃതം-2020 -കൊട്ടാരം സംഗീത് മാരാര്‍ സുവര്‍ണമുദ്ര സമര്‍പ്പണം, ഭദ്രദീപ പ്രകാശനം ശബരിമല മുന്‍ മേല്‍ശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരി -3.00 എറണാകുളത്തപ്പന്‍ ഗ്രൗണ്ട്: കൊച്ചിന്‍ ഫ്ലവര്‍ ഷോയില്‍ കുട്ടികള്‍ക്കായുള്ള പുഷ്പരാജകുമാരന്‍ - രാജകുമാരി മത്സരം -രാവിലെ 9.00 കാക്കനാട് ഗവ. യൂത്ത് ഹോസ്റ്റല്‍: ഗോത്രവര്‍ഗ യുവജനവിനിമയ പരിപാടി -10.00 വിമെന്‍സ് അസോസിയേഷന്‍ ഹാള്‍: വിമന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ നടത്തുന്ന കരകൗശല- വസ്ത്ര പ്രദര്‍ശന വില്‍പനമേള -10.30 എറണാകുളം ഐ.എം ഹാള്‍: വിവിധ നേട്ടങ്ങള്‍ കൈവരിച്ച വനിതകളുടെ സംഗമം -5.30 എറണാകുളം അയ്യപ്പന്‍കാവ് കോവില്‍: മകരവിളക്ക് മഹോത്സവം -നാരായണീയ പാരായണം -രാവിലെ 7.30, ഭാഗവതപാരായണം -12.00, നൃത്തസന്ധ്യ -6.30, കൃഷണമാട്ടം കഥ 'കംസവധം' -7.00, താലംവരവ് -8.00, നടനകാവ്യം -8.30 എച്ച് ആന്‍ഡ് സി ഹാള്‍: കൊങ്കണി യാത്രാനുഭവ വിവരണവും ഹ്രസ്വചിത്ര പ്രദര്‍ശനവും -4.00 വട്ടേക്കുന്നം എന്‍.എസ്.എസ് കരയോഗം ഹാള്‍: ഭഗവത്ഗീതയെക്കുറിച്ച് ദ്വയാഹം. പ്രഭാഷക കെ.പി. ശാലിനി -രാവിലെ 7.00 എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്റര്‍: കൊച്ചിന്‍ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദര്‍ശനം -അഗ്വിറെ: ദ റാത്ത് ഓഫ് ഗോഡ് -വൈകു. 4.00 മട്ടാഞ്ചേരി ഏക ആർട്ട് ഗാലറി: ഷാജി എന്‍ ജഫീലിൻെറ ഫോട്ടോഗ്രഫി പ്രദര്‍ശനം -11.00 ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സൻെറര്‍: രഹാനയുടെ ഫോട്ടോഗ്രഫി എക്‌സിബിഷന്‍ 'ബിയോണ്ട് ഫ്രെയിംസ്' -11.00 ദ്രാവിഡ ഗാലറി: ബിനു ഭാസ്‌കറിൻെറ 'കോട്ടയം' സിനിമയുടെ പ്രമോഷണല്‍ കലാപ്രദര്‍ശനം -11.00 പൊന്നുരുന്നി ശ്രീനാരായണേശ്വരം ക്ഷേത്രം: ശ്രീമദ് ഭാഗവത സപ്താഹയജ്ഞം. വിഷ്ണു സഹസ്രനാമ പാരായണം -രാവിലെ 6.00, പാരായണവും പ്രഭാഷണവും -7.00, വിദ്യാഗോപാല മന്ത്രാര്‍ച്ചന -6.30, വാസ്തുദോഷ പരിഹാരപൂജ യന്ത്രം -7.00 എറണാകുളം ഹനുമാന്‍കോവില്‍: ശ്രീരമണ മഹര്‍ഷിയുടെ 140ാമത് ജയന്തിയാഘോഷം -4.30 ടി.ഡി.എം ഹാള്‍: കെ.ആര്‍. നമ്പ്യാരുടെ നേതൃത്വത്തില്‍ വേദാന്ത പഠനക്ലാസ് -10.00 വടുതല ഡോണ്‍ബോസ്‌കോ: പരിശുദ്ധ തട്ടാഴത്തമ്മയുടെ തിരുനാള്‍ ദിവ്യബലി -വൈകു. 5.30, ഗാനമേള -9.00 എറണാകുളം കാര്‍മല്‍ ജങ്ഷന്‍ തിരുക്കുടുംബ പള്ളി: രോഗികള്‍ക്കായുള്ള തിരുനാള്‍ ദിവ്യബലി -10.00, ദിവ്യബലി, വചനപ്രഘോഷണം -വൈകു. 6.00 എറണാകുളം സഹോദര സൗധം: ശ്രീനാരായണ സേവാസംഘത്തിൻെറ ആഭിമുഖ്യത്തില്‍ ശ്രീനാരായണ ഗുരുദേവ വിരചിതമായ ജാതിനിര്‍ണയം എന്ന കൃതിയെക്കുറിച്ച് ഡോ. എം.ആര്‍. യശോധരൻെറ പഠനക്ലാസ് -ഉച്ച. 2.30 പൂത്തിരുവാതിര ആഘോഷം ചോറ്റാനിക്കര: തിരുവാതിരയുടെ ഭാഗമായി ചോറ്റാനിക്കര എൻ.എസ്.എസ് വനിത സമാജത്തിൻെറ നേതൃത്വത്തിൽ പൂത്തിരുവാതിര ആഘോഷിച്ചു. വിവാഹത്തിനുശേഷം വരുന്ന ആദ്യ തിരുവാതിരക്ക് വിശേഷാൽ ചടങ്ങുകളോടെയാണ് ഇപ്രകാരം നടത്തുന്നത്. പാലക്കൊമ്പ് പ്രതിഷ്ഠിച്ച് നിലവിളക്ക് കൊളുത്തി അടക്ക മണിയൻ, ചെത്തിക്കൊടിവേലി, ദശപുഷ്പം, അഷ്ടമംഗല്യം എന്നിവ സമർപ്പിച്ച് യുവതികൾ പൂജിക്കും. ഈ സമയം വഞ്ചിപ്പാട്ട് പാടി മുതിർന്നവർ താളമിട്ട് വായ്ക്കുരവയും ആർപ്പുവിളികളുമായി നാലുദിക്കിലും പൂജിച്ച് യുവതികൾ പൂ ചൂടുന്നതാണ് ചടങ്ങ്. ഏഴു യുവതികളാണ് പൂ ചൂടിയത്. പുലർച്ച രണ്ടോടെയായിരുന്നു ചടങ്ങ്. തുടർന്ന് വിവിധ പാട്ടുകളുമായി 150ൽപരം കുട്ടികളും മുതിർന്നവരുമുൾപ്പെടെ എല്ലാവരും ഒത്തുകൂടിയതോടെ ചടങ്ങ് 3.30ന് സമാപിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story