Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോറയുടെ 47ാമത്...

കോറയുടെ 47ാമത് മരുന്ന്പെട്ടി ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
EA+EP ആലങ്ങാട്: ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന കാലാവധി തീരാത്ത മരുന്നുകൾ സംഭരിച്ച് പാവപ്പെട്ട രോഗികൾക്ക് സൗജന്യ ച ികിത്സ നടത്തുന്ന പാലിയേറ്റിവ് കെയർ സൻെററുകൾക്കും ഡിസ്പെൻസറികൾക്കും സന്നദ്ധസംഘടനകൾക്കും എത്തിച്ചു കൊടുക്കുന്ന കോറയുടെ (കോ ഓഡിനേഷൻ ഓഫ് റെസിഡൻറ്സ് അസോസിയേഷൻസ് ആലുവ) മെഡിസിൻ ബാങ്ക് പദ്ധതിയുടെ 47ാമത്‌ മരുന്നുപെട്ടി ആലങ്ങാട് കോട്ടപ്പുറത്ത് ഉദ്ഘാടനം ചെയ്തു. വെളിയത്തുനാട് മഹല്ല് ജമാഅത്ത് പ്രസിഡൻറും എം.എസ്.എസ് എറണാകുളം ജില്ല ഭാരവാഹിയുമായ മാലിക് പാത്തല ആദ്യ മരുന്ന് ഭാരതി മെഡിസിൻസ് ഉടമ സുകുമാരന് നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ കോറ പ്രഡിഡൻറ് പി.എ. ഹംസക്കോയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ജയപ്രകാശ് സ്വാഗതവും ബി. സതീഷ് കുമാർ നന്ദിയും പറഞ്ഞു. മൂന്നുമാസത്തിൽ കുറയാത്ത കാലാവധി ബാക്കിയുള്ള മരുന്നുകൾ പൊതുജനങ്ങൾക്ക് പെട്ടിയിൽ ഇടാം. ചിത്രം: kottapuram bharati medicine കോറയുടെ 47ാമത് മരുന്നുപെട്ടിയുടെ ഉദ്ഘാടനം കോട്ടപ്പുറം ഭാരതി മെഡിസിനിൽ മാലിക് പാത്തല നിർവഹിക്കുന്നു ആനച്ചാൽ തോട് ആഴം കൂട്ടി നവീകരിക്കും കരുമാല്ലൂർ: പഞ്ചായത്തിലെ വിവിധ തോടുകളും ജലസ്രോതസ്സുകളും നവീകരിക്കാൻ നടപടികളായി. ആദ്യഘട്ടം മാവിൻചുവട് മുതൽ തെക്കേ ആനച്ചാൽ വരെ തോടിൻെറ വീതി തിട്ടപ്പെടുത്തിയും ആഴം വർധിപ്പിച്ചും നവീകരിക്കും. ഇരു വശെത്തയും കാട് വെട്ടിത്തെളിച്ച് വെള്ളം കയറിയിറങ്ങാനും രണ്ട് പാലത്തിൻെറയും ഇരുവശത്തും റെയിൽവേലി സ്ഥാപിച്ച് മാലിന്യരഹിതമാക്കാനും നടപടി തുടങ്ങി. പരിസരങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കും. പരിസരപ്രദേശങ്ങളിൽ സ്വകാര്യവ്യക്തികൾ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി കാമറകൾ പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ പൊലീസിനെ രേഖാമൂലം അറിയിക്കും. പ്രദേശത്ത് എൽ.ഇ.ഡി ലൈറ്റുകളും കാമറകളില്ലാത്ത സ്ഥലങ്ങളിൽ കാമറകളും സ്ഥാപിക്കാനും ജനകീയ യോഗത്തിൽ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു അധ്യക്ഷത വഹിച്ചു. ഭാരവാഹികൾ: ജി.ഡി. ഷിജു (ചെയർമാൻ), എ.എം. അലി, ജോർജ് മേനാച്ചേരി (വൈസ് ചെയർമാൻമാർ), കെ.ആർ. നന്ദകുമാർ (ജനറൽ കൺ), ഒ.കെ. ആനന്ദൻ, അസീമുദ്ദീൻ (കൺവീനർമാർ), പ്രബിത ജിജി (ട്രഷ). വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക പ്രവർത്തകരും പരിസരവാസികളും യോഗത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story