Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTകെയര്‍ഹോം വീട് കൈമാറി
text_fieldsbookmark_border
കുന്നുകര: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സഹകരണവകുപ്പുമായി സഹകരിച്ച് സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പ ാക്കുന്ന കെയര്‍ഹോം പദ്ധതിയിൽ കുന്നുകര സർവിസ് സഹകരണ ബാങ്ക് നിർമിച്ച ഏഴാമത്തെ വീട് കൈമാറി. പഞ്ചായത്തിലെ വയല്‍ക്കര കടമ്പാട്ട് മനീഷിനാണ് വീട് നിർമിച്ചുനല്‍കിയത്. ബാങ്ക് പ്രസിഡൻറ് എം.വി. കുഞ്ഞുമരക്കാര്‍ വീടിൻെറ താക്കോല്‍ കൈമാറി. പഞ്ചായത്ത് അംഗം പി.എ. കുഞ്ഞുമുഹമ്മദ് അധ്യക്ഷതവഹിച്ചു. ഭരണസമിതി അംഗങ്ങളായ കെ.കെ. രാജന്‍, എസ്. ബിജു, സി.കെ. കാസിം, പി.പി. വര്‍ഗീസ്, ബാങ്ക് സെക്രട്ടറി കെ.എസ്. ഷിയാസ് എന്നിവർ സംസാരിച്ചു. ചിത്രം: 'കെയര്‍ ഹോം'പദ്ധതിയില്‍ കുന്നുകര സർവിസ് സഹകരണബാങ്ക് നിർമിച്ച വീടിൻെറ താക്കോല്‍ ബാങ്ക് പ്രസിഡൻറ് എം.വി. കുഞ്ഞുമരക്കാര്‍ കൈമാറുന്നു ഫയല്‍നെയിം: EA ANKA 54 CARE HOME എം.ഇ.എസ് എന്‍ജിനീയറിങ് കോളജില്‍ കരിദിനം ആചരിച്ചു കുന്നുകര: ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയില്‍ അധ്യാപക-വിദ്യാർഥി സമൂഹത്തിനുനേരെ നടത്തിയ പൊലീസ്-ഗുണ്ടാവിളയാട്ടത്തിനെതിരെ കുന്നുകര എം.ഇ.എസ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളും മാനേജ്മൻെറ് പ്രതിനിധികളും അധ്യാപകരും കരിദിനം ആചരിച്ചു. പ്രതിഷേധ സമ്മേളനം കോളജ് സെക്രട്ടറി കെ.എം. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. കോളജ് ട്രഷറര്‍ വി.കെ.എം. ബഷീര്‍, കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ആത്മാറാം, ഡീന്‍ വി.പി. ജയശങ്കര്‍, ഇലക്ട്രിക്കല്‍ വിഭാഗം മേധാവി പി. അരുണ്‍, വിദ്യാർഥികളായ അലിഷ സാദിഖ്, എസ്. ദിവ്യ എന്നിവര്‍ സംസാരിച്ചു. ചിത്രം: ജെ.എന്‍.യുവില്‍ അരങ്ങേറിയ പൊലീസ്-ഗുണ്ടാ വിളയാട്ടത്തില്‍ പ്രതിഷേധിച്ച് കുന്നുകര എം.ഇ.എസ് എന്‍ജിനീയറിങ് കോളജില്‍ വിദ്യാര്‍ഥികളും മാനേജ്മൻെറ് പ്രതിനിധികളും അധ്യാപകരും കരിദിനം ആചരിച്ചപ്പോള്‍ ഫയല്‍നെയിം: EA ANKA 55 KARIDHINAM
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story