Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTഒാൺലൈൻ വ്യാപാരത്തിെൻറ പേരിൽ നിക്ഷേപ സമാഹരണം നടത്തി മുങ്ങിയ മലയാളി പിടിയിൽ
text_fieldsbookmark_border
ഒാൺലൈൻ വ്യാപാരത്തിൻെറ പേരിൽ നിക്ഷേപ സമാഹരണം നടത്തി മുങ്ങിയ മലയാളി പിടിയിൽ ഫോേട്ടാ: bony (ബോണി തോമസ്) ചെന്നൈ: ഒാ ൺലൈൻ വ്യാപാര സ്ഥാപനത്തിൻെറ പേരിൽ നിക്ഷേപ സമാഹരണം നടത്തി കോടിയോളം രൂപയുമായി മുങ്ങിയ മലയാളി പിടിയിലായി. എറണാകുളം പെരുമ്പാവൂരിലെ ബോണി തോമസ് ആണ് (40) പ്രതി. രണ്ടു മാസം മുമ്പാണ് കോയമ്പത്തൂർ ഗാന്ധിപുരം അലമുനഗറിൽ 'ലിബ്ര ഇൻറർനാഷനൽ ട്രേഡിങ് കമ്പനി'യെന്ന പേരിൽ സ്ഥാപനം തുടങ്ങിയത്. ഒരു ലക്ഷം രൂപ നിക്ഷേപമിറക്കിയാൽ 150 ദിവസത്തേക്ക് പ്രതിദിനം 2,500 രൂപ വീതം ലഭിക്കുമെന്ന് പരസ്യം നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചത്. നിക്ഷേപത്തുക സ്വർണം, കറൻസി ഷെയർമാർക്കറ്റുകളിലിറക്കി ലഭ്യമാവുന്ന ലാഭവിഹിതമാണ് 2,500 രൂപയായി നൽകുന്നതെന്നും അറിയിച്ചു. പ്രലോഭിതരായ 200ഒാളം പേരിൽനിന്ന് ഒരു കോടിയോളം രൂപ നിക്ഷേപമായി സ്വീകരിച്ചു. രണ്ടാഴ്ചക്കാലം ഇടപാടുകാർക്ക് ലാഭവിഹിതം നൽകിയതിനുശേഷം ബോണി തോമസ് സ്ഥാപനം പൂട്ടി മുങ്ങുകയായിരുന്നു. ബോണി തോമസിനെ കോയമ്പത്തൂർ സായിബാബ കോളനി ഭാഗത്തുവെച്ച് നിക്ഷേപകരിൽ ചിലർ പിടികൂടി കാട്ടൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story