Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTപൊതുപണിമുടക്ക് അങ്കമാലിയില്‍ പൂര്‍ണം
text_fieldsbookmark_border
അങ്കമാലി: കേന്ദ്ര നയങ്ങള്‍ക്കെതിരെ ട്രേഡ് യൂനിയനുകളുടെ സംയുക്ത സമരസമിതി പ്രഖ്യാപിച്ച 24 മണിക്കൂര്‍ പൊതുപണിമുടക്ക് അങ്കമാലിയില്‍ പൂര്‍ണമായിരുന്നു. ജനജീവതത്തെ സാരമായി ബാധിച്ചു. ഒരിടത്തും അനിഷ്ഠസംഭവങ്ങളുണ്ടായില്ല. പട്ടണത്തിലും സമീപ പ്രദേങ്ങളായ മൂക്കന്നൂര്‍, കറുകുറ്റി, തുറവൂര്‍, പാറക്കടവ്, കുന്നുകര, ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളിലടക്കം കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസുകളടക്കം സർവിസ് നടത്തിയില്ല. ടാക്സി, ചരക്ക് വാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. കേന്ദ്ര, സംസ്ഥാന, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം തുറന്ന് പ്രവര്‍ത്തിച്ചില്ല. ചെറുകിട കച്ചവട സ്ഥാപനങ്ങളടക്കം അടഞ്ഞുകിടന്നതിനാല്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലും കുടുങ്ങിയ നിരവധി യാത്രക്കാര്‍ വലഞ്ഞു. അങ്കമാലി, അത്താണി, കുന്നുകര, കുറുമശ്ശേരി എന്നിവിടങ്ങളില്‍ സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങളും യോഗവും സംഘടിപ്പിച്ചു. റാലിക്ക് നഗരസഭ അധ്യക്ഷ എം.എ. ഗ്രേസി, ട്രേഡ് യൂനിയന്‍ നേതാക്കളായ പി.ടി. പോള്‍, കെ.കെ. ഷിബു, വി.ഡി. ജോസഫ്, ബെന്നി മൂഞ്ഞേലി, സി.ബി. രാജന്‍, പി.വി. മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പൊതുസമ്മേളനം മുന്‍ എം.എല്‍.എ പി.ജെ. ജോയി ഉദ്ഘാടനം ചെയ്തു. ചിത്രം: പൊതുപണിമുടക്കിനോട് അനുബന്ധിച്ച് അങ്കമാലി പട്ടണത്തില്‍ സംയുക്ത സമരസമിതി നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലി ഫയല്‍നെയിം: EA ANKA 51 PRETHISHEDHA RALI
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story