Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2020 5:01 AM IST Updated On
date_range 9 Jan 2020 5:01 AM ISTഅപേക്ഷകരുടെ യോഗം ഇന്ന്
text_fieldsbookmark_border
പറവൂർ: പ്രളയക്കെടുതിയിൽ ജീവനോപാധികൾ നഷ്ടപ്പെട്ട മത്സ്യ തൊഴിലാളികൾ, ക്ഷീരകർഷകർ, ചെറുകിട കച്ചവടക്കാർ എന്നിവർ ന ഗരസഭ മുഖേന സഹായത്തിന് അപേക്ഷിച്ചവരുടെ യോഗം വ്യാഴാഴ്ച രാവിലെ 10ന് ടൗൺ ഹാളിൽ ചേരും. അപേക്ഷകർ ജാതി തെളിയിക്കുന്ന രേഖയുമായി എത്തണമെന്ന് നഗരസഭ സെക്രട്ടറി അറിച്ചു. ദേശീയ പണിമുടക്ക് പറവൂരിൽ പൂർണം; സമാധാനപരം പറവൂർ: കേന്ദ്രസർക്കാറിൻെറ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കോഓഡിനേഷൻ കമ്മിറ്റി ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് പറവൂരിൽ പൂർണവും സമാധാനപരവുമായിരുന്നു. കടകമ്പോളങ്ങൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, ബാങ്കുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ പ്രവർത്തിച്ചില്ല. സ്വകാര്യ-കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തിയില്ല. നിരത്തിലിറങ്ങിയ സ്വകാര്യ വാഹനങ്ങളുടെ എണ്ണം നന്നേ കുറവായിരുന്നു. പണിമുടക്കിനെത്തുടർന്ന് സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ നഗരത്തിൽ പ്രകടനം നടത്തി. സമ്മേളനം എസ്. ശർമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി നേതാവ് വി.സി. പത്രോസ് അധ്യക്ഷത വഹിച്ചു. എം.ബി. സ്യമന്തഭദ്രൻ, വി.പി. ജോർജ്, ടി.ആർ. ബോസ്, കെ.പി. വിശ്വനാഥൻ, എം.ജെ. രാജു, ഡി. രാജ്കുമാർ, എം.കെ. ബാനർജി, മീന സുരേഷ്, പി.എം. ഷൈനി, കെ.എ. വിനേഷ്, ആർ. സന്ദീപ്, എൻ.പി. ലാലൻ, കെ.ഇ. നസീർ, കെ.പി. സുഷിൽ കുമാർ, കെ.ബി. ജയപ്രകാശ്, പി.എൻ. സന്തോഷ്, എം.എൻ. ശിവദാസൻ, പി.വി. സുരേഷ്, കെ.വി. വിജു, എം.ആർ. ശോഭനൻ, എ.കെ. സുരേഷ്, ടി.എസ്. രാജൻ, കെ.സി. രാജീവ് എന്നിവർ സംസാരിച്ചു. പടം EP2-PVR-ep-prakatanam ദേശീയ പണിമുടക്കിനെത്തുടർന്ന് സംയുക്ത ട്രേഡ് യൂനിയൻെറ നേതൃത്വത്തിൽ പറവൂർ നഗരത്തിൽ നടന്ന പ്രകടനം (must )
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story