Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:02 AM IST Updated On
date_range 8 Jan 2020 5:02 AM ISTമഹല്ല് എംപവര്‍മെൻറ് കാമ്പയിന് ഞായറാഴ്ച തുടക്കം
text_fieldsbookmark_border
മഹല്ല് എംപവര്‍മൻെറ് കാമ്പയിന് ഞായറാഴ്ച തുടക്കം ചെങ്ങമനാട്: പറമ്പയം-പുതുവാശ്ശേരി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മഹല്ല് എംപവര്‍മൻെറ് കാമ്പയിന് ഞായറാഴ്ച തുടക്കമാകും. 'നന്മയുടെ നിറവില്‍, പുതുവഴികള്‍ തേടി' പ്രമേയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള പരിപാടിയില്‍ വിവിധ പ്രായക്കാര്‍ക്ക് ബാലവേദി, ടീന്‍സ് കോര്‍ണര്‍, ഗേള്‍സ് വിങ്, യൂത്ത് വിങ്, വിമന്‍സ് ഫോറം, വയോജനസംഗമം, ബ്രെയിന്‍ സ്ട്രോമിങ് തുടങ്ങിയവയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ത്രൈമാസ കാമ്പയിന് മുന്നോടിയായി മഹല്ലിലെ 10 ക്ലസ്റ്ററുകളിലായി അേവക്കനിങ് ഫാമിലി മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചക്ക് രണ്ടിന് പറമ്പയം ജുമാമസ്ജിദ് ഹാളില്‍ സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചീഫ് ഇമാം മുഹമ്മദ് അഫ്സല്‍ വാഫി കാസര്‍കോട് കാമ്പയിന്‍ പരിചയപ്പെടുത്തും. ജമാഅത്ത് പ്രസിഡൻറ് എ.എം. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story