Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമരട് ഫ്ലാറ്റ്...

മരട് ഫ്ലാറ്റ് പൊളിക്കൽ: സമീപവാസികളെ സർക്കാർ വഞ്ചിച്ചെന്ന് നഗരസഭ

text_fields
bookmark_border
മരട്: ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട സർവകക്ഷി യോഗത്തിലെ തീരുമാനത്തിൽനിന്ന് വ്യതിചലിച്ച് സർക്കാർ വഞ്ചിച്ചെന്ന ആരോപണവുമായി മരട് നഗരസഭ. സമീപവാസികളുടെ വിഷയം ചർച്ചചെയ്യുന്നതിനായി ചൊവ്വാഴ്ച ചേർന്ന അടിയന്തര നഗരസഭ കൗൺസിൽ യോഗത്തിലാണ് ആരോപണമുയർന്നത്. ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ തകരാർ സംഭവിക്കുന്ന സമീപത്തെ വീടുകൾക്ക് നഷ്ടപരിഹാരമായി ഇൻഷുറൻസ് കമ്പനി നൽകുന്ന തുക മതിയാകാതെവന്നാൽ അത് സർക്കാറും നഗരസഭയും ചേർന്ന് പരിഹരിക്കാമെന്നായിരുന്നു യോഗതീരുമാനം. എന്നാൽ, അധികംവരുന്ന തുക നഗരസഭ ഒറ്റക്ക് വഹിക്കണമെന്നായി പിന്നീട്. യോഗം മിനിറ്റ്സ് പുറത്തുവന്നപ്പോഴാണ് മിനിറ്റ്സിലെ മാറ്റം നഗരസഭ കൗൺസിലർമാരുൾപ്പെടെ തിരിച്ചറിഞ്ഞത്. ഇതിനെതിരെ സർക്കാറിന് വിയോജനക്കുറിപ്പ് അയക്കാനും നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചു. കൂടാതെ സർക്കാറിൻെറ സാമ്പത്തിക സഹകരണതോടെ സമീപവാസികളെ സഹായിക്കാനുള്ള തീരുമാനവും നഗരസഭ യോഗത്തിൽ മുന്നോട്ടുെവച്ചു. നഗരസഭ കൗൺസിലർ ടി.കെ. ദേവരാജൻെറ ആവശ്യപ്രകാരം ബുധനാഴ്ച വൈകീട്ട് അഞ്ചിന് കണ്ണാടിക്കാട് ഗോൾഡൻ കായലോരം ഫ്ലാറ്റിൻെറ സമീപവാസികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story