Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2020 5:01 AM IST Updated On
date_range 8 Jan 2020 5:01 AM ISTമരട്: വിപണി മൂല്യം കണക്കാക്കി നഷ്ട പരിഹാരത്തിന് ഹരജി
text_fieldsbookmark_border
കൊച്ചി: സുപ്രീം കോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുമ്പ് സമീപത്തെ കെട്ടിടങ്ങളുടെ വ ിപണി മൂല്യം കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി. ജനുവരി 11, 12 തീയതികളിലായി പൊളിക്കാൻ നിശ്ചയിച്ച ആൽഫ, െജയ്ൻ, ഹോളി ഫെയ്ത്ത് എന്നീ മൂന്ന് ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ താമസിക്കുന്ന മരട് നഗരസഭയിലെ 32, 33 വാർഡുകളിലെ താമസക്കാരായ പത്ത് പേരാണ് ഹരജി നൽകിയത്. പൊളിക്കുന്ന ദിവസങ്ങളിൽ വീടൊഴിഞ്ഞു നിൽക്കാൻ നഗരസഭ നോട്ടീസ് നൽകിയതായി ഹരജിയിൽ പറയുന്നു. എന്നാൽ, ഫ്ലാറ്റുകൾ പൊളിക്കാൻ നടത്തുന്ന വൻ സ്ഫോടനം വീടുകൾക്ക് വലിയ നാശനഷ്ടമുണ്ടാക്കുമെന്ന് ആശങ്കയുണ്ട്. ഈ സാഹചര്യത്തിൽ വീടുകളുടെ നാശനഷ്ടം കണക്കാക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തദ്ദേശ സ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടും ഇക്കാര്യത്തിൽ ഫലപ്രദമായ തീരുമാനമുണ്ടായില്ല. അതിനാൽ, ശരിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഫ്ലാറ്റുകൾ പൊളിക്കും മുമ്പ് സമീപത്തെ വീടുകളടക്കം കെട്ടിടങ്ങളുടെ നിലവിലെ വിപണി വില കണക്കാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story