Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTപൗരത്വ ഭേദഗതി നിയമം റദ്ദാക്കണം -ഫാ. പോൾ തേലക്കാട്ട്
text_fieldsbookmark_border
ആലുവ: പൗരത്വ ഭേദഗതി നിയമം റദ്ദ് ചെയ്യണമെന്ന് ഫാ. പോൾ തേലക്കാട്ട് ആവശ്യപ്പെട്ടു. കേരള ജനകീയ ലോങ് മാർച്ചിൻെറ ജില്ലയിലെ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ നടന്ന ജില്ല കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ, മതേതരത്വ രാജ്യമായ ഇന്ത്യ ലോകരാഷ്‌ട്രങ്ങളുടെ മുന്നിൽ തലകുനിക്കേണ്ട ദുരവസ്ഥയാണ് നിലവിലുള്ളത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ കൂട്ടായ്മ സംസ്ഥാന കോഓഡിനേറ്റർ ടി.എ. മുജീബ് റഹ്‌മാൻ അധ്യക്ഷതവഹിച്ചു. മുൻ എം.പി അഡ്വ. തമ്പാൻ തോമസ് മുഖ്യപ്രഭാഷണം നടത്തി. ജനകീയ കൂട്ടായ്മ ജില്ല ചീഫ് കോഓഡിനേറ്റർ മോയ്ൻഖാൻ, ആർ.ജെ.ഡി, സംസ്ഥാന വൈസ് പ്രസിഡൻറ് ജോസ് അക്കരക്കാരൻ, ഇന്ത്യൻ സോഷ്യലിസ്‌റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ടോമി മാത്യു, ഐ.എൻ.എൽ ജില്ല സെക്രട്ടറി ജലീൽ, ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ് വെട്ടത്ത്, മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.കെ.എ. കരീം, ജനകീയ കൂട്ടായ്മ സംസ്ഥാന കൗൺസിൽ അംഗം വി.എ.എം. അഷ്റഫ്, കോഓഡിനേറ്റർമാരായ ബഷീർ എടത്തല, ഷാജഹാൻ കുന്നുകര, അഷ്റഫ് വാഴക്കാല, കബീർ ഹുസൈൻ, ജമാൽ കുഞ്ഞുണ്ണിക്കര എന്നിവർ സംസാരിച്ചു. ജനകീയ ലോങ് മാർച്ച് 20ന് കാസർകോട്നിന്ന് ആരംഭിച്ച് ഫെബ്രുവരി 10ന് രാജ്ഭവൻ മാർച്ചോടുകൂടിയാണ് സമാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story