Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രളയം വീട് തകർത്തു;...

പ്രളയം വീട് തകർത്തു; ഉ​േദ്യാഗസ്ഥർ മനസ്സും നിലയില്ലാക്കയത്തിൽ രാധാകൃഷ്ണൻ

text_fields
bookmark_border
പറവൂർ: പ്രളയം വീട് തകർത്തിട്ടും തളരാതിരുന്നു. എന്നാൽ, ഉദ്യോഗസ്ഥരുടെ അവഗണന പിടിച്ചുലച്ചു. അങ്ങനെയാണ്, സർക്കാർ സഹായത്തിന് താൻ അർഹനല്ലെന്ന വില്ലേജ് ഓഫിസറുടെ നിലപാട് ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത്. തുടർന്ന്, 30 ദിവസത്തിനകം അപ്പീൽ പരിഗണിച്ച് തീരുമാനമെടുക്കാൻ കോടതി കലക്ടറോട് കോടതി നിർദേശിച്ചിട്ടും നടപടിയൊന്നുമുണ്ടായില്ല. ഒടുവിൽ, വീണ്ടും കോടതിയെ തന്നെ സമീപിക്കാനൊരുങ്ങുകയാണ്, കരുമാല്ലൂർ പഞ്ചായത്ത് 18ാം വാർഡിലെ കുരിക്കാട് വീട്ടിൽ രാധാകൃഷ്ണൻ. ആഗസ്റ്റിലെ പ്രളയത്തിൽ നാശം നേരിട്ടതിനു പ്രളയബാധിതർക്ക് സർക്കാർ നൽകിയ 10,000 രൂപപോലും തനിക്ക് ലഭിച്ചില്ലെന്നാണ് രാധാകൃഷ്ണൻെറ പരാതി. വില്ലേജ് ഓഫിസറുടെ പിടിവാശിയാണ് ഇതിനു കാരണമെന്നും ചൂണ്ടിക്കാണിക്കുന്നു. വീട്ടിലും വെള്ളം കയറി നാശനഷ്ടം സംഭവിച്ചതിനു പുറമെ, രണ്ട് ഇരുചക്രവാഹനങ്ങളും ഉപയോഗശൂന്യമായി. വീടിൻെറ തറയും ഭിത്തിയും മേൽക്കൂരയും തകർന്ന നിലയിലാണ്. എങ്കിലും സർക്കാർ സഹായത്തിന് അർഹനല്ലെന്നാണ് വില്ലേജ് ഓഫിസർ റിപ്പോർട്ട് നൽകിയത്. അയൽവീടുകൾക്കെല്ലാം ആദ്യ ഗഡുവായ 10,000 രൂപയും പിന്നീട് നാശനഷ്ടം വിലയിരുത്തിയുള്ള നഷ്ടപരിഹാരത്തുകയും ലഭിച്ചെന്നും രാധാകൃഷ്ണൻ പറയുന്നു. മറ്റുള്ളവർ നൽകിയത് പോലെ രേഖകൾ സഹിതമാണ് താനും അപേക്ഷ നൽകിയത്. എന്നാൽ, അർഹതപ്പെട്ടവരുടെ ലിസ്റ്റിൽ തൻെറ പേര് മാത്രം ഇല്ല. വില്ലേജ് ഓഫിസറോട് ചോദിച്ചപ്പോൾ താലൂക്ക് ഓഫിസിൽ അന്വേഷിക്കാനാണ് മറുപടി ലഭിച്ചത്. തുടർന്ന് തഹസിൽദാർക്കും അപേക്ഷ നൽകിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് കലക്ടർക്കും റവന്യൂ മന്ത്രിക്കും രാധാകൃഷ്ണൻ പരാതി നൽകി. എല്ലാം വില്ലേജ് ഓഫിസറുടെ റിപ്പോർട്ടിൽ തട്ടിമടങ്ങുകയാണുണ്ടായത്. രാധാകൃഷ്ണൻ ഹൈകോടതിയെ സമീപിച്ചത്. ഏലൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽനിന്ന് 18 വർഷം മുമ്പ് വിരമിച്ച രാധാകൃഷ്ണൻ അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റതിനെ തുടർന്ന് ശാരീരികമായി അവശനാണ്. സ്വന്തമായുള്ള ഏഴ് സൻെറ് പുരയിടം മകളുടെ കല്യാണത്തിനും മകൻെറ പഠനത്തിനും വേണ്ട ചെലവിനായി സഹകരണ സംഘത്തിൽ പണയപ്പെടുത്തിയിരിക്കുകയാണ്. കോടതി ഉത്തരവുണ്ടായിട്ടും അലംഭാവം തുടരുന്ന ഉദ്യോഗസ്ഥർക്കെതിരെ കോടതിയെ തന്നെ സമീപിക്കാനാണ് തീരുമാനമെന്ന് രാധാകൃഷ്ണൻ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story