Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTകെ.എസ്.യു പ്രതിഷേധ പ്രകടനം
text_fieldsbookmark_border
ആലുവ: ഡൽഹി ജെ.എൻ.യുവിൽ വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകർ ക്രൂരമായി മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്.യു ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രകടനം നടത്തി. തുടർന്ന് പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് കെ.എസ്. മുഹമ്മദ് ഷഫീക്ക് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ആലുവ നിയോജകമണ്ഡലം പ്രസിഡൻറ് അൽ അമീൻ അഷ്റഫ് അധ്യക്ഷതവഹിച്ചു. സംസ്‌ഥാന സെക്രട്ടറിമാരായ പി.എച്ച്. അസ്‌ലം, എ.എ. അജ്മൽ, ജില്ല സെക്രട്ടറിമാരായ ഫസ്ന യൂസുഫ്, ആൻ സെബാസ്റ്റ്യൻ, യൂത്ത് കോൺഗ്രസ്, കെ.എസ്.യു ഭാരവാഹികളായ ജിൻഷാദ് ജിന്നാസ്, സിറാജ് ചേനക്കര, എം.എ. സൽമാൻ, മുഹമ്മദ് ആസിഫ്, അബി വഖാസ്, കെ.എ. ജിതിൻ, അബ്‌ദുൽ വഹാബ്, മുഹമ്മദ് നിസാം, ഫഹദ്, ഗോഗുൽ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story