Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTലൈഫ് ഭവനനിർമാണ പദ്ധതി: കുടുംബസംഗമവും അദാലത്തും
text_fieldsbookmark_border
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ലൈഫ് ഭവനനിർമാണ പദ്ധതി ഗുണഭോക്താക്കളുടെ ബ്ലോക്ക്തല കുടുംബസംഗമവും അദാല ത്തും ഒമ്പത്,10,11 തീയതികളില്‍ നടക്കും. 318 കുടുംബങ്ങളാണ് ബ്ലോക്ക് തലത്തില്‍ സംഗമിക്കുന്നത്. കുടുംബസംഗമത്തിലും അദാലത്തിലും സിവില്‍ സപ്ലൈസ്, വൈദ്യുതി ബോര്‍ഡ്, ആരോഗ്യം വ്യവസായം, കുടുംബശ്രീ തുടങ്ങി 18 വകുപ്പുകളുടെ പങ്കാളിത്തം ഉണ്ടാകും. കുടുംബസംഗമത്തിന് മുന്നോടിയായി ഒമ്പതിന് രാവിലെ 9.30ന് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ വ്യവസായ സംരംഭകത്വ സെമിനാറും ഉല്‍പന്ന പ്രദര്‍ശനവും നടത്തും. 10ന് രാവിലെ 9.30ന് സി.എസ്.എ ഹാളില്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും റോജി എം.ജോണ്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 11ന് ഉച്ചക്ക് രണ്ടിന് വ്യാപാരഭവന്‍ ഓഡിറ്റോറിയത്തില്‍ ഒമ്പത്,10,11, 12 ക്ലാസുകളിലെ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സെമിനാര്‍ സംഘടിപ്പിക്കും. റോജി എം.ജോണ്‍ എം.എല്‍.എ രക്ഷാധികാരിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ടി. പോള്‍ ചെയര്‍മാനും സെക്രട്ടറി എ.ജെ. അജയ് കണ്‍വീനറുമായി വിപുലമായ സംഘാടകസമിതി രൂപവത്കരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story