Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 11:33 PM GMT Updated On
date_range 6 Jan 2020 11:33 PM GMTപൗരത്വ ഭേദഗതി നിയമം: കുന്നുകരയില്‍ ജനകീയ മാര്‍ച്ച്
text_fieldsbookmark_border
കുന്നുകര: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് സമരംചെയ്ത ചന്ദ്രശേഖര്‍ ആസാദിനെയും രാജ്യത്തിൻെറ വിവിധ ഭാഗങ്ങ ളില്‍ ആക്ടിവിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഭരണകൂട ഭീകരതക്കെതിരെ കുന്നുകര ജനകീയ സമിതി മാര്‍ച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു. പ്രതിഷേധ സംഗമത്തില്‍ ഷാജഹാന് വയല്‍ക്കര അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ സി.യു. ജബ്ബാര്‍, മുന്‍ ബ്ലോക്ക്പഞ്ചായത്ത് അംഗം എം.എ. സുധീര്‍, പി.പി. സെബാസ്റ്റ്യന്‍, മുന്‍ ഗ്രാമപഞ്ചായത്ത് അംഗം യൂസുഫ് അറയ്ക്കല്‍, ആര്. അനില്‍, വി.കെ. ഷാബു, ഇ.എം. സബാദ് തുടങ്ങിയവര്‍ സംസാരിച്ചു. കെ.ബി. നവാസ്, മുഹമ്മദ് ഹനീഫ, അജാസ് മുഹമ്മദ്, മുജീബ് വയല്‍ക്കര, വി.എം. സത്താര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story