Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2020 5:03 AM IST Updated On
date_range 7 Jan 2020 5:03 AM ISTഉണർവ് സമഗ്ര വിദ്യാഭ്യാസ പദ്ധതി: ലാപ്ടോപ്പും പ്രൊജക്ടറും നൽകി
text_fieldsbookmark_border
കടുങ്ങല്ലൂർ: കളമശ്ശേരി നിയോജക മണ്ഡലത്തിൽ വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ നടപ്പാക്കി വരുന്ന ഉണർവ് സമഗ്ര വിദ്യാഭ് യാസ പദ്ധതിയുടെ ഭാഗമായി 22 സ്കൂളുകൾക്ക് ലാപ്ടോപ്പും പ്രൊജക്ടറും വിതരണം ചെയ്തു. പടിഞ്ഞാറെ കടുങ്ങല്ലൂർ ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ വിതരണം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് രത്നമ്മ സുരേഷ് അധ്യക്ഷത വഹിച്ചു. ആലുവ ഡി.ഇ.ഒ സുബിൻ പോൾ മുഖ്യാതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. വേണുഗോപാൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ജെ. ടൈറ്റസ്, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് വി.കെ. ഷാനവാസ്, അംഗങ്ങളായ കെ.എ. ഷുഹൈബ്, ഇന്ദിര കുന്നക്കാല, ഗീത സലിംകുമാർ, ജ്യോതി ഗോപകുമാർ, മംഗളോദയം വായനശാല പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക പി.ബി. മിനി സ്വാഗതവും പി.ടി.എ പ്രസിഡൻറ് എം.എ. ഷാജി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story