Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാൽ ഉൽപാദനത്തിൽ കേരളം...

പാൽ ഉൽപാദനത്തിൽ കേരളം സ്വയംപര്യാപ്​തതയിലേക്ക് ​-മുഖ്യമന്ത്രി

text_fields
bookmark_border
അരിക്കുഴ കാലിത്തീറ്റ ഫാക്ടറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു തൊടുപുഴ: പാൽ ഉൽപാദനത്തിൻെറ കാര്യത്തിൽ സംസ്ഥാനം ക ുറഞ്ഞ നാളുകൾക്കകം സ്വയംപര്യാപ്തതയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാല്‍ അടിസ്ഥാനമാക്കിയ മൂല്യവര്‍ധിത ഉൽപന്നങ്ങള്‍ രാജ്യത്തിൻെറ ഇതരഭാഗങ്ങളിലും വിദേശത്തും വിപണനം നടത്താൻ സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊടുപുഴ അരിക്കുഴയില്‍ പൊതുമേഖല കാലിത്തീറ്റ ഉൽപാദന സ്ഥാപനമായ കേരള ഫീഡ്സിൻെറ 500 മെട്രിക് ടണ്‍ ഉൽപാദന ശേഷിയുള്ള ഫാക്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ട് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ കാലിത്തീറ്റ വിപണിയുടെ പകുതിയും കേരള ഫീഡ്സിൻെറ വിഹിതമായി മാറും. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്നുണ്ടെങ്കിലും വികസന സംരംഭങ്ങള്‍ ആരംഭിക്കുന്നതിലും പൂര്‍ത്തീകരിക്കുന്നതിലും സര്‍ക്കാര്‍ മികച്ച ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ സംസ്ഥാനം പാലിൻെറ കാര്യത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി കെ. രാജു പറഞ്ഞു. കര്‍ഷകര്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് കാലിത്തീറ്റ നല്‍കണമെന്ന നിര്‍ബന്ധം സര്‍ക്കാറിനുള്ളതുകൊണ്ടാണ് വില കൂട്ടാന്‍ അനുമതി നല്‍കാത്തതെന്ന് മന്ത്രി പറഞ്ഞു. അത്യുല്‍പാദന ശേഷിയുള്ള കറവപ്പശുക്കള്‍ക്കായി കേരള ഫീഡ്സ് പുറത്തിറക്കുന്ന ഡയറി റിച്ച് പ്ലസ് കാലിത്തീറ്റയുടെ വിപണനോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. കേരള ഫീഡ്സ് പുറത്തിറക്കുന്ന കൈരളി, അതുല്യം എന്നീ കോഴിത്തീറ്റകളുടെ വിപണനോദ്ഘാടനം മന്ത്രി കെ. രാജു നിര്‍വഹിച്ചു. പി.ജെ. ജോസഫ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എഫ്.എൽ ചെയര്‍മാന്‍ കെ.എസ്. ഇന്ദുശേഖരന്‍, മില്‍മ ചെയര്‍മാന്‍ പി.എ. ബാലന്‍ മാസ്റ്റർ, തൊടുപുഴ നഗരസഭ അധ്യക്ഷ പ്രഫ. ജെസി ആൻറണി, മണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വത്സ ജോണ്‍, അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story