Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:02 AM IST Updated On
date_range 6 Jan 2020 5:02 AM ISTമന്ത്രി മേഴ്സിക്കുട്ടിയമ്മക്ക് വിമർശനം
text_fieldsbookmark_border
കൊല്ലം: കേരള കശുവണ്ടിത്തൊഴിലാളി കേന്ദ്ര കൗൺസിൽ (എ.ഐ.ടി.യു.സി) സംസ്ഥാന പ്രതിനിധി സമ്മേളനത്തിൽ മന്ത്രി ജെ. മേഴ്സ ിക്കുട്ടിയമ്മക്ക് വിമർശനം. എ.ഐ.ടി.യു.സി നേതാക്കളെ വേദികളിൽ മന്ത്രി പരസ്യമായി ആക്ഷേപിക്കുന്നതായി പ്രതിനിധികൾ വിമർശിച്ചു. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയതിന് വേദികൾ പങ്കിടുമ്പോൾ മുന്നണി മര്യാദക്ക് വിരുദ്ധമായി നേതാക്കളെ ആക്ഷേപിക്കുന്ന രീതിയിലാണ് മന്ത്രി സംസാരിക്കുന്നത്. ഇത്തരം നടപടി തുടർന്നാൽ പരസ്യമായി പ്രതികരിക്കേണ്ടിവരുമെന്ന് പ്രതിനിധികൾ ചൂണ്ടിക്കാട്ടി. കശുവണ്ടി മേഖലയുടെ പ്രശ്നപരിഹാരത്തിന് സമഗ്ര കശുവണ്ടി വ്യവസായ സംരക്ഷണ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂലിവർധനയാണ് പ്രതിസന്ധിക്ക് കാരണമെന്ന് തെറ്റായി പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. മറ്റ് രാജ്യങ്ങളിൽനിന്നുള്ള പരിപ്പിൻെറ ഇറക്കുമതി, തോട്ടണ്ടിയുടെ ലഭ്യതക്കുറവ്, അനിയന്ത്രിതമായ ലൈസൻസ് സമ്പ്രദായം എന്നിവയാണ് മേഖല നേരിടുന്ന പ്രതിസന്ധിക്ക് കാരണം. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ സമഗ്രമായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് കൗൺസിൽ സമ്മേളനം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story