Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:01 AM IST Updated On
date_range 6 Jan 2020 5:01 AM ISTനീതി ആയോഗിെൻറ നിർദേശം തള്ളിക്കളയുക -പരിഷത്ത്
text_fieldsbookmark_border
നീതി ആയോഗിൻെറ നിർദേശം തള്ളിക്കളയുക -പരിഷത്ത് തൃശൂർ: രാജ്യത്ത് ആവശ്യത്തിന് ഡോക്ടർമാർ ഇല്ലെന്നും അവരുടെ എണ്ണം വർധിപ്പിക്കേണ്ടതുണ്ടെന്നും വാദിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ജില്ല ആശുപത്രികളെ സ്വകാര്യ മെഡിക്കൽ കോളജുകളാക്കി മാറ്റാനുള്ള നീതി ആയോഗിൻെറ നിർദേശം തള്ളണമെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു. കേന്ദ്ര മെഡിക്കൽ കമീഷൻ ബില്ലിലും വിദ്യാഭ്യാസ നയരേഖയിലും ഉൾപ്പെട്ടിരുന്ന സ്വകാര്യവത്കരണ ആശയം തന്നെയാണ് പുതിയ രൂപത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്വകാര്യ ഏജൻസികൾ ആരോഗ്യരംഗത്ത് കൂടുതൽ കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നു എന്ന തെറ്റിദ്ധാരണയാണ് ഈ ആശയത്തിൻെറ ന്യായീകരണം. ജില്ല ആശുപത്രികൾ സ്വകാര്യ ഏജൻസികൾക്ക് വിടുന്നതോടെ പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ ആശുപത്രികൾ സ്വകാര്യവത്കരിക്കപ്പെട്ട് അവർക്ക് അപ്രാപ്യമാകും. ഇതോടൊപ്പമാണ് മെഡിക്കൽ കോളജുകൾ അനുവദിക്കാനുള്ള നിബന്ധനകളിൽ ഇളവ് വരുത്താനുള്ള ശ്രമങ്ങളും. സ്വകാര്യലോബിയുടെ സമ്മർദത്തിന് വഴങ്ങിയാണ് ഇത്തരം ഇളവുകൾ ഉണ്ടാവുന്നത്. പൊതുമേഖലയിലുള്ള ജില്ല ആശുപത്രികളിലെ ചികിത്സയിലോ ഭരണ നടപടികളിലോ സ്വകാര്യ മേഖലക്ക് ഇടപെടാൻ സാധ്യത തുറക്കുന്ന ഏത് പരിഷ്കരണവും ഉപേക്ഷിക്കണമെന്നും മെഡിക്കൽ പ്രവേശനത്തിനുള്ള നിബന്ധനകളിൽ ഇളവുകള്‍ വരുത്താൻ മെഡിക്കൽ കമീഷൻ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകൾ അടിയന്തരമായി പിൻവലിക്കണമെന്നും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story