Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസുരക്ഷ കാരണങ്ങളാൽ...

സുരക്ഷ കാരണങ്ങളാൽ വിവാഹം നടത്താനാവില്ലെന്ന്; രാഷ്​ട്രപതി ഭവൻ ഇടപെട്ട് അനുമതി നൽകി

text_fields
bookmark_border
കൊച്ചി: ലക്ഷദ്വീപ് സന്ദർശനത്തിൻെറ ഭാഗമായി രാഷ്്ട്രപതി രാംനാഥ് കോവിന്ദ് കൊച്ചിയിൽ താമസിക്കുന്ന ഹോട്ടലിൽ വിവ ാഹ ചടങ്ങ് നടത്താൻ അനുമതി നിഷേധിച്ച് അധികൃതർ. സംഭവമറിഞ്ഞ രാഷ്ട്രപതി ‍ഭവൻ ഇടപെട്ട് പ്രത്യേക സുരക്ഷ നിരസിച്ച് വിവാഹം നടത്താൻ അനുമതി നൽകി. രാഷ്ട്രപതി തിങ്കളാഴ്ചയെത്തുന്ന വെല്ലിങ്ടൺ ഐലൻഡിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. ഇദ്ദേഹത്തിൻെറ വരവ് പ്രമാണിച്ച് ഹോട്ടലിൽ അതീവ സുരക്ഷയൊരുക്കുന്നതിൻെറ ഭാഗമായി വിവാഹം നടത്താനാവില്ലെന്ന് ബന്ധപ്പെട്ടവർ അറിയിക്കുകയായിരുന്നു. ഇക്കാര്യം ബന്ധുക്കൾ രാഷ്ട്രപതി ഭവനിൽ അറിയിച്ചപ്പോൾ അതീവ സുരക്ഷയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹത്തിന് അനുമതി നൽകുകയായിരുന്നുവെന്നാണ് വിവരം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story