Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2020 5:02 AM IST Updated On
date_range 5 Jan 2020 5:02 AM ISTപൗരത്വ ഭേദഗതി: ഹിന്ദു-മുസ്ലിം സമന്വയ മാതൃകയിലൂന്നി പോരാടണം -നഹാസ് മാള
text_fieldsbookmark_border
ആലപ്പുഴ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും നടക്കുന്ന സമരങ്ങളിൽ മുസ്ലിം-അമുസ്ലിം വ്യത്യാസം കണ്ടെത്തി ആശയക്കുഴപ്പം സൃഷ്ടിക്കാൻ നീക്കങ്ങൾ നടക്കുന്ന വേളയിൽ ഹിന്ദു-മുസ്ലിം സാംസ്കാരിക സമന്വയ മാതൃക അരക്കിട്ടുറപ്പിച്ചുള്ള സംവാദങ്ങളാണ് നടക്കേണ്ടതെന്ന് സോളിഡാരിറ്റി യൂത്ത് മൂവ്മൻെറ് സംസ്ഥാന അധ്യക്ഷൻ നഹാസ് മാള. മൗലിക നിലപാടുകൾ ഉയർത്തിക്കാട്ടി ശക്തി പകരുകയാണെങ്കിൽ ഒരിക്കലും തച്ചുതകർക്കാൻ സാധിക്കില്ല. ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച ആസാദി ബഹുജനറാലിക്കുശേഷം ശനിയാഴ്ച വൈകീട്ട് സക്കരിയ ബസാറിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വംശഹത്യ സാധ്യതയുള്ള രാജ്യമായി അന്താരാഷ്ട്ര സംഘടനയായ ജനോസൈഡ് വാച്ച് ഇന്ത്യയെ കണ്ടെത്തിയത് സംഘ്പരിവാർ അജണ്ടകളെ മുൻനിർത്തിയാണ്. ജനങ്ങളെ വിഭജിക്കാനും വിവേചനവും വർഗീകരണവും വഴി വിവിധ തട്ടുകളാക്കാനുമാണ് നീക്കം. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിൻെറ നേതൃത്വത്തിലുള്ള സമിതി നിശ്ചയിച്ച അജണ്ട പ്രകാരം നീതിയുടെ വിപരീതപദം അനീതിക്ക് പകരം ഐക്യമാണെന്ന വിലയിരുത്തൽ വിമർശിക്കപ്പെടേണ്ടതാണ്. മുസ്ലിം സ്ത്രീയുടെ സ്വാതന്ത്ര്യം പറഞ്ഞ് കേന്ദ്രം മുത്തലാഖ് നിരോധന നിയമം തയാറാക്കിയപ്പോൾ സംഘ്പരിവാർ രാഷ്ട്രീയത്തിൽനിന്ന് രാജ്യത്തെ സ്വതന്ത്രമാക്കാനായി തെരുവിലിറങ്ങുന്ന കാഴ്ചയാണ് രാജ്യത്തെങ്ങും. മതരഹിത സോഷ്യലിസ്റ്റ്-സെക്യുലറിസ്റ്റ് ചിന്തകൾക്ക് അപ്പുറം എല്ലാ മതങ്ങളെയും ചിഹ്നങ്ങളെയും അംഗീകരിച്ചും ഉൾക്കൊള്ളിച്ചുള്ള പ്രക്ഷോഭങ്ങളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അമിത്ഷായും മോദിയും ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുേമ്പാൾ മതേതരത്വം മുൻനിർത്തി ജനങ്ങൾ ഒന്നിക്കുന്ന കാഴ്ചയാണ് രാജ്യമെമ്പാടും ദൃശ്യമാകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ സുപ്രീംകോടതി അഭിഭാഷക രശ്മിത രാമചന്ദ്രൻ ചൂണ്ടിക്കാട്ടി. ആറുതവണ പാർട്ടി മാറി തൻെറ ആദർശം പ്രകടിപ്പിച്ച കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, 1947 ജൂലൈ 25ന് സി.പി. രാമസ്വാമി അയ്യർ കെ.സി.എസ്. മണി എന്ന അമ്പലപ്പുഴക്കാരൻെറ വാളിൻെറ വെട്ടേറ്റ് മൂക്ക് നഷ്ടപ്പെടുകയും ഇന്ത്യൻ യൂനിയനിൽ ലയിക്കാമെന്ന് സമ്മതിക്കുകയും െചയ്ത പാരമ്പര്യമുള്ള കേരളത്തിൻെറ ചരിത്രം പഠിക്കണം. ജാലിയൻ വാലാബാഗിൻെറ പാരമ്പര്യം പേറുന്ന കേണൽ ഡയറിൻെറ വെടിയുണ്ടയെ െനഞ്ചേറ്റിയ സ്വാതന്ത്ര്യസമര സേനാനികളും സ്വവർഗരതിയിൽ ഏർപ്പെട്ടിരിക്കെ രത്നഗിരിയിൽ മാപ്പപേക്ഷ നൽകിയ സംഘ്പരിവാറുകാരും തമ്മിൽ താരതമ്യം ചെയ്യരുതെന്നും അവർ പറഞ്ഞു. ശക്തമായ പ്രക്ഷോഭങ്ങളിലൂടെ മാത്രമെ പൗരത്വ ഭേദഗതി നിയമത്തിൽനിന്ന് സർക്കാറിനെ പിന്തിരിപ്പിക്കാനാവൂവെന്ന് ജാമിഅ സമര പോരാളി ആയിഷ റെന്ന വിഡിയോ കോൺഫറൻസിലൂടെ പറഞ്ഞു. ആരോഗ്യകാരണങ്ങളാൽ റെന്നക്ക് എത്താനായില്ല. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് അബ്ദുൽ ഹക്കീം പാണാവള്ളി അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story