Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഡൽഹി-മുംബൈ എയർഇന്ത്യ...

ഡൽഹി-മുംബൈ എയർഇന്ത്യ വിമാനം വൈകി; യാത്രക്കാർ അക്രമാസക്തരായി

text_fields
bookmark_border
ന്യൂഡൽഹി: ഡൽഹി-മുബൈ എയർഇന്ത്യ വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാർ അക്രമാസക്തരായി. കോക്പിറ്റിൻെറ വാതിൽ തക ർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യാത്രക്കാർ ജീവനക്കാരിൽ ഒരാളെ കൈയേറ്റം ചെയ്തുവെന്നും പരാതിയുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ എയർഇന്ത്യ അധികൃതർ ജീവനക്കാരോട് ആവശ്യപ്പെട്ടു. ഇതിൻെറ അടിസ്ഥാനത്തിൽ കുഴപ്പക്കാർക്കെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം. പ്രശ്നമുണ്ടാക്കിയവർക്കെതിരെ നടപടിയെടുക്കണമെന്ന് എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ വക്താവും അറിയിച്ചു. ജനുവരി രണ്ടിനാണ് സംഭവങ്ങൾ ഉണ്ടായത്. ഡൽഹിയിൽ നിന്ന് പുറപ്പെടാനൊരുങ്ങിയ എ.ഐ 865 നമ്പർ ബോയിങ് 747 വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് വീണ്ടും ബേയിലേക്ക് എത്തിച്ചു. ഏറെനേരം കഴിഞ്ഞിട്ടും യാത്ര പുറപ്പെടാത്തതാണ് യാത്രക്കാരെ പ്രകോപിച്ചിച്ചത്. കോക്ക്പിറ്ററിൻെറ വാതിലിൽ മുട്ടി പൈലറ്റിനോട് പുറത്തുവരാൻ ആവശ്യപ്പെട്ട യാത്രക്കാർ ഇതിന് തയാറായില്ലെങ്കിൽ വാതിൽ പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. വിമാനത്തിൻെറ പ്രധാന വാതിൽ തുറക്കാൻ െവെകിയതിന് വനിത ജീവനക്കാരിൽ ഒരാളുടെ കൈ ഒരു യാത്രക്കാരി പിടിച്ചുതിരിച്ചുവെന്നാണ് മറ്റൊരു പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story